Connect with us

കേരളം

പി.എസ്.സി ചെയർമാൻമാരുടെ 23-ാമത് ദേശീയ കോൺഫറൻസിന് തുടക്കമായി

kerala psc

പി.എസ്.സി ചെയർമാൻമാരുടെ ദേശീയ കോൺഫറൻസിന് കോവളത്ത് തുടക്കമായി (National Conference). ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും യു.പി.എസ്.സി ചെയർമാനും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ പബ്ലിക് സർവീസ് കമ്മീഷനുകളുടെ മുന്നോട്ടുള്ള കരുത്തുറ്റ പ്രവർത്തനങ്ങൾക്ക് ഈ കോൺഫറൻസിന്റെ ഭാഗമായുള്ള സെഷനുകൾ കൂടുതൽ ഊർജം പകരട്ടെയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

ഏറെ ഉത്തരവാദിത്വമുള്ള ചുമതലക്കാരാണ് ഇന്നിവിടെ കൂടിയിരിക്കുന്നതെന്നും ഓരോ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും പ്രത്യേക അഭിനന്ദനങ്ങൾക്ക് അർഹരാണെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച രീതിയിൽ നാഷണൽ കോൺഫറൻസ് കേരളത്തിൽ സംഘടിപ്പിക്കുന്ന കേരള പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ അഭിനന്ദനാർഹനാണ്.

ചടങ്ങിൽ വിശിഷ്ടാതിഥികൾക്ക് വിഷുപുടവ നൽകുകയും ഗവർണർക്ക് പ്രത്യേക പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. കോവളം ഉദയ് സമുദ്രയിൽ നടന്ന ചടങ്ങിൽ ഗോവ ചെയർമാനും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോസ് മാനുവൽ നൊറോൻഹ, യു.പി.എസ്.സി ചെയർമാൻ മനോജ് സോണി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കേരള പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ സക്കീർ സ്വാഗതവും കേരള പി.എസ്.സി മെമ്പർ ആർ. പാർവതി ദേവി കൃതജ്ഞതയും രേഖപ്പെടുത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version