Connect with us

സാമ്പത്തികം

ഫ്രൂട്ടിയെ ഹിറ്റാക്കിയ പെൺസിംഹം; ഒറ്റയടിക്ക് ഉയർത്തിയത് 7000 കോടിയിലേറെ

Published

on

20230710 133512.jpg

അതിവേഗം ജനപ്രീതിയാർജ്ജിച്ച ഒരു ബ്രാൻഡാണ് പാർലെ അഗ്രോയുടെ ഫ്രൂട്ടി. പാർലെ ആഗ്രോയുടെ ഫ്രൂട്ടിയും ആപ്പി ഫിസ്സും ഇന്ത്യയിലെ ജനപ്രിയമായ പാനീയങ്ങളാണ്. ഇത് ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ കുറവാണ്. ഈ ശീതളപാനീയത്തെ വളർത്തിയെടുക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച വനിതയാണ് നാദിയ ചൗഹാൻ. ഇവരുടെ കഠിനാധ്വാനത്തിന്റെ കഥ അധികം ആർക്കും അറിയില്ല. ഇന്ത്യൻ ശീതളപാനീയ വിപണിയിലെ മുൻനിര ബ്രാൻഡുകളായ ആപ്പി ഫിസ്, ഫ്രൂട്ടി എന്നിവയുടെ ഉടമസ്ഥരായ പാർലോ അഗ്രോയുടെ വിറ്റുവരവ് 300 കോടിയിൽ നിന്നും 8,000 കോടിയിലേക്ക് ഉയർത്തിയത് നാദിയ ചൗഹാനാണ്.

പ്രശസ്ത ബിസിനസ് സംരംഭകരായ ചൗഹാൻ കുടുംബത്തിലെ അംഗമായി കാലിഫോർണിയയിലായിരുന്നു നാദിയ ജനിച്ചത്. പിന്നീട് വളർന്നതും പഠനവുമെല്ലാം മുംബൈയിലായിരുന്നു. എച്ച്ആർ കോളേജിൽ നിന്നും കൊമേഴ്സിൽ ബിരുദപഠനം പൂർത്തിയാക്കി. ഇതിനിടെ 2003-ൽ തന്റെ 17-ാം വയസിലാണ് പിതാവിന്റെ സംരംഭമായ പാർലെ അഗ്രോയിൽ നാദിയ തന്റെ കരിയർ ആരംഭിക്കുന്നത്. അഗ്രോയുടെ വളർച്ചയ്‌ക്കും നാദിയ വളരെ പ്രാധാന്യം നൽകിയിരുന്നു. നിലവിൽ ഇവർ കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറും ജോയിന്റ് മാനേജിങ് ഡയറക്ടറുമാണ്.

ഇന്ത്യൻ പാനീയ വിപണിയിലെ ഈ വിപ്ലവത്തിന് പിന്നിൽ, ഉയർന്നുവന്ന രണ്ട് സഹോദരിമാരുടെ സമയവും താല്പര്യവമുണ്ട്. നാദിയയും ഷൗന ചൗഹാനുമാണ് ഇതിനു പിന്നിൽ. തന്ത്രപരമായ കാഴ്ചപ്പാടും തമ്മിൽ തമ്മിലുള്ള കഴിവുകളും കൊണ്ട് അവർ പാർലെ അഗ്രോയെ വലിയ ഉയരങ്ങളിലെത്തിച്ചു. നാദിയയുടെ മുതുമുത്തച്ഛൻ മോഹൻലാൽ ചൗഹാനാണ് 1929-ൽ പാർലെ അഗ്രോ സ്ഥാപിക്കുന്നത്. 1959 മുതൽ കമ്പനി വിവിധ ശീതള പാനീയങ്ങൾ വിപണിയിൽ എത്തിച്ചു തുടങ്ങി. 2003-ൽ നാദിയ കമ്പനിയിൽ ചേരുമ്പോൾ, പാർലെ അഗ്രോയുടെ വരുമാനത്തിന്റെ 95 ശതമാനവും സംഭാവന ചെയ്തിരുന്നത് ഫ്രൂട്ടി എന്ന ബ്രാൻഡ് ഉത്പന്നമായിരുന്നു. ഒറ്റയൊരു ഉത്പന്നത്തിൽ മാത്രം ആശ്രയിച്ചു കമ്പനി മുന്നോട്ടു പോകുന്നതിലെ പ്രശ്നം തിരിച്ചറിഞ്ഞ് കൂടുതൽ ഉല്പന്നങ്ങളുമായി വളരാൻ നാദിയ തീരുമാനിച്ചു.

ഇതിന് വേണ്ടി അവതരിപ്പിച്ച ഉത്പന്നമായിരുന്നു പാക്കേജ് വാട്ടർ ബ്രാൻ‍ഡായ ’ബെയ്ലിസ്. വളർച്ചയുടെ പടവുകൾ അതിവേഗം കയറിയ ബെയ്ലിസ് ഇപ്പോൾ 1000 കോടിയിലധികം വിറ്റുവരവുള്ള ബ്രാൻഡായി മാറിയിരിക്കുകയാണ്. ഇതിനോടൊപ്പം നാദിയയുടെ വിവിധ ബിസിനസ് തന്ത്രങ്ങൾ കൂടി ഫലിച്ചതോടെ, പാർലെ അഗ്രോയുടെ വിറ്റുവരവ് 300 കോടിയിൽ നിന്നും 8,000 കോടിയിലേക്കാണ് ഉയർന്നത്. ഇന്ന് പാർലെ അഗ്രോയുടെ മൊത്തം വരുമാനത്തിൽ ഫ്രൂട്ടിയുടെ വിഹിതം 48 ശതമാനമായി താഴ്‌ത്താനും നാദിയക്ക് കഴിഞ്ഞു.

നാദിയയുടെ സ്വന്തം ആശയമാണ് ആപ്പി ഫിസ് എന്ന ശീതളപാനീയം. ഇന്ത്യൻ വിണിയിൽ ആദ്യമായെത്തുന്ന ആപ്പിൾ ജ്യൂസ് ഉത്പന്നങ്ങളിലൊന്നാണിത്. വളരെ വേഗത്തിൽ വിപണി കീഴടക്കാനും ആപ്പി ഫിസിന് കഴിഞ്ഞു. നിലവിൽ 2,000 കോടിയിലധികമാണ് ആപ്പി ഫിസിൽ നിന്നും കമ്പനിയുടെ വരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version