Connect with us

കേരളം

മൃഗശാലയിലെ ജീവനക്കാരൻ പാമ്പ് കടിച്ച് മരിച്ച സംഭവത്തിൽ ദുരൂഹത

Published

on

WhatsApp Image 2021 08 03 at 3.19.55 PM

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ ഹർഷാദിന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി മാതാപിതാക്കൾ. കുടുംബ പ്രശ്നങ്ങളാണ് ഹർഷദിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. ഹർഷാദ് മനപ്പൂർവ്വം പാമ്പിനെക്കൊണ്ട് തന്നെ കടിപ്പിച്ച് മരണം വരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ഹർഷാദിന്റെ മാതാപിതാക്കൾ പറയുന്നു.

ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഭാര്യ വീട്ടിൽ നിന്ന് പോയതിന്റെ ദുഃഖത്തിലായിരുന്നു ഹർഷാദ്. മരണ ദിവസം ഹർഷാദിന് ഒരു ഫോൺ എത്തി. ഇതിന് ശേഷം അസ്വസ്ഥനായി ആ ഫോൺ തല്ലി തകർത്തുവെന്നും പറയപ്പെടുന്നു. അതേസമയം ഹർഷാദിന്റെ ഭാര്യയുടെ സഹോദരൻ ഹർഷാദിന്റെ ഉമ്മയെ വീട്ടിലെത്തി മർദ്ദിച്ചതും ചർച്ചയാകുന്നുണ്ട്.

കാട്ടക്കട പൊലീസിൽ പരാതി കൊടുത്തിരിക്കുകയാണ് ഹർഷാദിന്റെ ഉമ്മ. മകന്റെ മരണത്തിലെ ദുരൂഹത നീക്കാൻ പരാതിയുമായി ഹർഷാദിന്റെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചത് ഭാര്യയുടെ സഹോദരനെ ചൊടിപ്പിച്ചിരുന്നു. ഹർഷാദിന്റേത് ആത്മഹത്യയാണെന്നും ഭാര്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

മരണത്തിലെ ദുരൂഹത മാറും വരെ കാത്തിരുന്നാൽ സർക്കാർ അനുവദിച്ച നഷ്ടപരിഹാരം കിട്ടുന്നത് വൈകും. ഇത് മനസ്സിലാക്കി പരാതി പിൻവലിക്കണമെന്നതായിരുന്നു ഭാര്യാസഹോദരന്റെ ആവശ്യം എന്നാണ് ആരോപണം. ഇതിന് പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഉമ്മയെ തല്ലുകയായിരുന്നു എന്നാണ് ആരോപണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം5 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം5 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം21 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം21 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം24 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version