Connect with us

കേരളം

മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍; സംസ്ഥാനം നല്‍കിയ പദ്ധതിരേഖ തള്ളി കേന്ദ്രം

Untitled design 2023 12 05T204548.581

മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ കണക്കിലെടുത്ത് നവീകരണത്തിനായി സംസ്ഥാനം നല്‍കിയ പദ്ധതിരേഖ തള്ളി കേന്ദ്രം. സുരക്ഷയേക്കാള്‍ സൗന്ദര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി റിപ്പോര്‍ട്ടെന്ന കാരണം ചൂണ്ടികാട്ടിയാണ് കേന്ദ്രനടപടി. പദ്ധതി സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രി മറുപടി നല്‍കി.

മുതലപ്പൊഴിയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികള്‍ക്കായി 50 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ പോലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേരളത്തോട് ആവശ്യപ്പെട്ടതായി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം റുപാല മറുപടി നല്‍കി.

കേരളത്തിന്റെ അപേക്ഷ അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിന് വേണ്ടിയുള്ളതായിരുന്നു. ഹാര്‍ബറിനോട് ബന്ധപ്പെട്ട റോഡ്, പാര്‍ക്കിങ് ഏരിയ, കെട്ടിടങ്ങള്‍, കോള്‍ഡ് സ്റ്റോറേജ് തുടങ്ങിയവയുടെ നിര്‍മാണത്തിനും ഹാര്‍ബറിന്റെ സൗന്ദര്യവല്‍ക്കരണത്തിനുമാണ് കേരളം ഊന്നല്‍ നല്‍കിയതെന്നാണ് വിമര്‍ശനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version