Connect with us

കേരളം

മുസ്ലീം ലീഗിനെ ഇടതുമുന്നണിയില്‍ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് കാനം

എൽഡിഎഫിൽ മുസ്ലീം ലീഗിനെ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.ലീഗ് യുഡിഎഫ് വിട്ടുവന്നതിന് ശേഷം ഇക്കാര്യം ആലോചിക്കാം. പാർട്ടി അംഗസംഖ്യ കൂടുന്നതിന് അനുസരിച്ച് മുന്നണി സംവിധാനതതിൽ സീറ്റ് അധികം കിട്ടണമെന്നില്ലെന്നും, വിജയശതമാനം ഉയർത്തുന്നതാണ് ലക്ഷ്യമെന്നും കാനം കൂട്ടിച്ചേർത്തു..

എൽഡിഎഫ് വിപുലീകരണത്തെ പറ്റി നിലവിൽ ആലോചിച്ചിട്ടില്ല.മുന്നണി വിപുലീകരണിക്കുന്നതിന്‍റെ ആവശ്യകത ഇപ്പോൾ ഇല്ല.അക്കാര്യത്തിൽ ആദ്യം മുന്നണിയിലെ കക്ഷികൾ സമവായത്തിൽ എത്തട്ടെ. മുന്നണി വിപുലീകരിക്കണം എന്ന ചിന്തയിൽ നിലവിൽ മുസ്ലിം ലീഗ് ഇല്ല. കേരളാ കോണ്ഗ്രസ്സിന്‍റെ ഇടതുമുന്നണിയിലേക്കുള്ള വരവ് ഗുണം ചെയ്തിട്ടുണ്ട്.അവരുടെ ചില ശക്തി കേന്ദ്രങ്ങളിൽ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നിരോധന വിഷയത്തില്‍ ഭിന്നത പരസ്യമാക്കിയ നേതാക്കള്‍ക്ക് താക്കീതുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നേതാക്കള്‍ പുറത്ത് നിലപാട് പറയുമ്പോള്‍ ഏക സ്വരത്തിലാകണമെന്ന് തങ്ങള്‍ പറഞ്ഞു. അണികള്‍ തമ്മില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റു മുട്ടുന്ന സാഹചര്യം ഒഴിവാക്കണം. മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരുന്നു തങ്ങളുടെ പ്രതികരണം.

പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ മുസ്‍ലിം ലീഗിൽ രണ്ടഭിപ്രായമില്ലെന്ന് എം കെ മുനീർ എം.എൽ.എ. സംസ്ഥാന പ്രസിഡൻറ് ആ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നത് വേറെ കാര്യം. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകളെല്ലാം മറ്റൊരു പേരിൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആശയത്തെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം2 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം13 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം14 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം19 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം21 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം23 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം24 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം1 day ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version