Connect with us

കേരളം

അഞ്ച് വയസുകാരിയുടെ കൊലപാതകം; അസഫാകിന്റെ തിരിച്ചറിയൽ പരേഡിനു അപേക്ഷ നൽകും

remanded.1.2283312

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കാൻ പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നു പോക്സോ കോടതിയിലും പൊലീസ് പ്രത്യേക അപേക്ഷ സമർപ്പിക്കും. കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കും. അസഫാകിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കൃത്യത്തിലെ പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ചാണ് തെളിവുകൾ തേടുന്നത്.

കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടെന്നു പറഞ്ഞ ആളുകളെ സാക്ഷി ചേർക്കും. ഇത്തരം കുറ്റ കൃത്യങ്ങളിൽ പ്രതി നേരത്തെ ഉൾപ്പെട്ടിട്ടുണ്ടോ, ആലുവയിൽ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും. കുട്ടിയുടെ വസ്ത്രം കഴുത്തിൽ മുറുക്കിയാണ് പ്രതി അസഫാക് ആലം ക്രൂരമായി കൊന്നതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ബലാത്സം​ഗത്തിനിടെയാണ് കൊലപാതകം പ്രതി നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായെന്നും റിപ്പോർട്ടിലുണ്ട്. കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. കുട്ടിയെ വിളിച്ചു കൊണ്ടു പോയി ജ്യൂസും മിഠായിയും വാങ്ങി നൽകി. പിന്നീട് ലൈം​ഗികമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. നിലവിളിച്ചപ്പോൾ വായ മൂടിപ്പിടിച്ചതോടെ കുട്ടി അബോധാവസ്ഥയിലായി. കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version