Connect with us

കേരളം

മൂന്നാറിൽ താപനില മൈനസ് ഡി​ഗ്രി; 62 ഏക്കറിലെ തേയില ചെടികൾ നശിച്ചു, തേയില വില വർധിച്ചേക്കും

Published

on

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മൂന്നാറിൽ ഏക്കറുകണക്കിന് പ്രദേശത്തെ തേയില ചെടികൾ കരിഞ്ഞുണങ്ങുന്നു. ​ഹാരിസണിന് കീഴിലുള്ള ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ മാത്രം 62 ഏക്കർ പ്രദേശത്തെ ചെടികളാണ് നശിച്ചത്. മൂന്നാറിൽ 2019ന് ശേഷം ഉണ്ടാകുന്ന ഏറ്റവുവലിയ മഞ്ഞുവീഴ്ചയാണ് ഇകൊല്ലം റിപ്പോർട്ട് ചെയ്തത്.

പത്ത് മുതൽ തുടർച്ചയായ നാല് ദിവസം മൂന്നാർ, ദേവികുളം മേഖലകളിൽ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസായിരുന്നു. പുലർച്ചെ തേയില ചെടികളിൽ തങ്ങിനിൽക്കുന്ന മഞ്ഞുകണങ്ങൾ വെയിലാകുന്നതോടെ ഉരുകും. അതോടൊപ്പം ഇലകളും കരിഞ്ഞു പോകുന്നു.

മഞ്ഞുവീഴ്ചയെ തുടർന്ന് തേയില ചെടികൾ വ്യാപകമായി നശിക്കുന്നതോടെ വരും ദിവസങ്ങളിൽ തേയില ഉൽപാദനം കുറയാനും വില വർധിക്കാനും സാധ്യതയുണ്ട്. ഇതോടെ തോട്ടതൊഴിലാളികളുടെ ജോലി നഷ്ടമാകാനും സാഹചര്യമുണ്ട്. എന്നാൽ ഇന്നലെ മൂന്നാറിലെ തണുപ്പിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. ചെണ്ടുവര, കന്നിമല, ലക്ഷ്മി, ചിറ്റുവര, ലാക്കാട്, ഓഡികെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നലെ രാവിലെ പൂജ്യം ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇന്ന് രാവിലെ മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസായിരുന്നു താപനില.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version