Connect with us

കേരളം

ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് ഒഴിയണമെന്ന് നഗരസഭ, 85ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിൽ

Published

on

WhatsApp Image 2023 11 22 at 12.31.39 PM

വാഴക്കാലയിലെ ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് ഒഴിയണമെന്ന് തൃക്കാക്കര നഗരസഭ ആവശ്യപെട്ടതോടെ 85ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. അനധികൃതമെന്ന് കണ്ടെത്തിയ ഫ്ലാറ്റിന് നഗരസഭ നിശ്ചയിച്ച പിഴ അടക്കാൻ നിര്‍മ്മാതാക്കള്‍ തയ്യാറാവാത്തതാണ് താമസക്കാരെ കുടിയിറക്ക് ഭീഷണിയിലാക്കിയത്.

അനധികൃത നിര്‍മ്മാണത്തിനുള്ള പിഴക്ക് പുറമേ 135 ഫ്ലാറ്റുകളുള്ള സമുച്ചയത്തിന് നഗരസഭക്ക് അടക്കേണ്ട പെർമിറ്റ് ഫീസും നികുതിയും വര്‍ഷങ്ങളായി കുടിശികയാണ്. മാത്രവുമല്ല ഫയര്‍, മലനീകരണ നിയന്ത്ര ബോര്‍ഡ് എൻ ഒ സിയും നിര്‍മ്മാതാക്കള്‍ നഗരസഭയില്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഫ്ലാറ്റ് സമുച്ചയത്തിൽ ആളുകൾ താമസിക്കുന്നത് നിയമ വിരുദ്ധമായതിനാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഗുരുതര പ്രശ്‌നങ്ങൾ ഒഴിവാക്കാൻ താമസക്കാർ ഒഴിയണമെന്നാണ് നഗരസഭയുടെ ഉത്തരവ്.

ഇതിനിടയില്‍ മുൻ വശത്തെ മൂന്ന് സെന്‍റ് സ്ഥലം മെട്രോ വികസനത്തിനായി കെ എം ആര്‍ എല്‍ ഏറ്റെടുത്തിരുന്നു.ഭൂമി വിലയായി ഒരു കോടി 36 ലക്ഷം രൂപ നല്‍കുകയും ചെയ്തു.ഈ തുകയില്‍ നിന്ന് ഒരു കോടി പതിനൊന്ന് ലക്ഷം രൂപ നല്‍കി നഗരസഭയുടെ കുടിശിക തീര്‍ത്ത് കെട്ടിടം നിയമ വിധേയമാക്കണമെന്ന് ഫ്ലാറ്റിലെ താമസക്കാര്‍ ആവശ്യപെട്ടെങ്കിലും അതിനും നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടില്ല.ഈ സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഫ്ലാറ്റിലെ താമസക്കാരുടെ ആവശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

കേരളം3 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

കേരളം3 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കേരളം4 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version