Connect with us

കേരളം

സിനിമാനടന്‍ ആയതുകൊണ്ട് സഹായിക്കുമെന്ന് കരുതി; മുകേഷിനെ വിളിച്ച കുട്ടിയുടെ പ്രതികരണം ഇങ്ങനെ

Untitled design 2021 07 05T133654.327

സിനിമാനടന്‍ ആയതുകൊണ്ട് സഹായിക്കുമെന്ന് കരുതിയതായി മുകേഷിനെ ഒറ്റപ്പാലത്തെ പത്താം ക്ലാസ് വിദ്യാര്‍ഥി. ആറ് തവണ ഫോണില്‍ വിളിച്ചതായി കുട്ടി പറഞ്ഞു. സ്‌കൂളിലെ ഒരു കൂട്ടുകാരന് ഫോണ്‍ ലഭിക്കുന്നതിനായാണ് വിളിച്ചത്. സിനിമാ നടനായതുകൊണ്ട് കൂടിയാണ് കോള്‍ റെക്കോര്‍ഡ് ചെയ്തത്. എംഎല്‍എ ശകാരിച്ചതില്‍ വിഷമമില്ലെന്നും പത്താംക്ലാസുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞാന്‍ മുകേഷേട്ടനെ വിളിച്ചിരുന്നു. അപ്പോള്‍ മീറ്റിങ്ങിലാണെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞു. ആറ് തവണ വിളിച്ചു. ആറാമത്തെ തവണ വിളിച്ചപ്പോള്‍ ഗൂഗിള്‍ മീറ്റ് കട്ടായെന്ന് പറഞ്ഞു. പിന്നെ മുകേഷേട്ടന്‍ തിരിച്ച് വിളിക്കുകയായിരുന്നു. ഞാന്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് ഒരു സിനിമാ നടനെ വിളിക്കുകയാണല്ലോ എന്ന് കരുതിയാണ്. കൂടാതെ പറഞ്ഞ കാര്യം നടക്കുമെന്ന് കരുതി.

സ്‌കൂളിലെ ഫോണ്‍ ഇല്ലാത്ത കുട്ടിക്ക് ഫോണ്‍ ലഭിക്കാന്‍ വേണ്ടിയാണ് വിളിച്ചത്. സിനിമാ നടന്‍ കൂടി ആയതിനാല്‍ സഹായിക്കുമെന്ന് കരുതി. മുകേഷേട്ടന്‍ അങ്ങനെ പറഞ്ഞതില്‍ എനിക്കൊരു കുഴപ്പവുമില്ല. ആറ് തവണ വിളിച്ചതുകൊണ്ടാവും ദേഷ്യപ്പെട്ടത്. സാറ് എല്ലാവര്‍ക്കും ഫോണ്‍ കൊടുക്കുന്നുണ്ടെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതുകൊണ്ടു ഫോണ്‍ ലഭിക്കുമെന്ന് കരുതി. അങ്ങനെയാണ് വിളിച്ചത്.

ആറ് തവണ തുടര്‍ച്ചയായി ഫോണ്‍ വിളിച്ചാല്‍ ഏതൊരാള്‍ക്കും ദേഷ്യം വരുമല്ലോ. അതുകൊണ്ടാവും അങ്ങനെ പറഞ്ഞത്. കുട്ടുകാരന് കേള്‍ക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് റെക്കോര്‍ഡ് ചെയ്തത്. അത് അവന് അയച്ചുകൊടുത്തു. അവന്‍ അവന്റെ അടുത്ത രണ്ട് പേര്‍ക്ക് കൂടി അയച്ചുകൊടുത്തു. പിന്നെ അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു എന്നും കുട്ടി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version