Connect with us

കേരളം

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം വാങ്ങി അമ്മ കാമുകന് വിറ്റു; ആറന്മുള പീഡനത്തിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

rapevictim 3

പത്തനംതിട്ടയിലെ ആറന്മുളയില്‍ ലൈംഗികപീഡനത്തിന് ഇരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം വാങ്ങി അമ്മ വിറ്റതാണെന്ന് പൊലീസ്. ലോറി ഡ്രൈവറായ കാമുകനും സുഹൃത്തിനുമാണ് അമ്മ 13 കാരിയായ പെണ്‍കുട്ടിയെ വിറ്റതെന്നും ആറന്മുള പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും, ലോറി ഡ്രൈവറായ യുവാവിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ആറന്മുള നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ 13 കാരിയായ പെണ്‍കുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് രണ്ടാനച്ഛന്‍ ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

കുട്ടി വീട്ടില്‍ തിരിച്ചെത്തിയ വിവരം പഞ്ചായത്ത് അംഗം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് അമ്മയുടെ കാമുകനാണെന്നും പൊലീസ് വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version