Connect with us

കേരളം

അമ്മയുടേയും മക്കളുടേയും മരണം കൊലപാതകം; ഉറക്കഗുളിക നല്‍കി, ഷൂ ലേസ് കൊണ്ട് കഴുത്തുമുറുക്കി

Published

on

crime scene tape myb 7e35

കടവന്ത്രയില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് നാരായണനാണ് കൊലപാതകം നടത്തിയത്. കുട്ടികളെയും ഭാര്യയെയും കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് നാരായണന്‍ പൊലീസിനോട് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് മുമ്പായി ഇവര്‍ക്ക് ഉറക്കഗുളിക നല്‍കി. തുടര്‍ന്ന് ഷൂ ലേസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാരായണന്‍ മൊഴി നല്‍കി.

മൂന്നുപേരുടേയും മരണം ഉറപ്പാക്കിയശേഷം കയ്യിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും നാരായണൻ പൊലീസിനോട് പറഞ്ഞു. കേസിൽ നാരായണനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

ഇന്നു രാവിലെയാണ് കടവന്ത്രയിലെ വീട്ടില്‍ അമ്മയെയും രണ്ടു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിനി ജോയമോള്‍ (33), ലക്ഷ്മീകാന്ത് (8), അശ്വന്ത് (4) എന്നിവരാണ് മരിച്ചത്.

ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ജോയമോളുടെ ഭര്‍ത്താവ് നാരായണന്‍ കഴുത്തിന് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ ആശുപത്രിയിലാണ്. കടവന്ത്രയില്‍ പൂക്കച്ചവടം നടത്തി വരികുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version