Connect with us

കേരളം

ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും; യാത്രക്കാർ ശ്രദ്ധിക്കുക

Published

on

പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോട്ടയം- കൊല്ലം പാതയിലും ട്രെയിൻ നിയന്ത്രണം. ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും. ആലുവ- അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര- ചെങ്ങന്നൂർ പാതയിലും അറ്റകുറ്റപ്പണി നടത്താൻ റെയിൽവേ തീരുമാനിച്ചതോടെയാണ് കൂടുതൽ ട്രെയിനുകൾ റദ്ദാക്കുന്നതടക്കമുള്ള നടപടികൾ.

കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്‌രഥ്, പരശുറാം, രാജ്യറാണി, അമൃത ട്രെയിനുകൾ നേരത്തെ റെയിൽവേ റദ്ദാക്കിയിരുന്നു. ഇതിന് പുറമെ പത്തിലധികം തീവണ്ടികൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ഈ നിയന്ത്രണങ്ങൾക്ക് പുറമെയാണ് കോട്ടയം- കൊല്ലം പാതയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്.

കൊല്ലം- എറണാകുളം മെമു (06768-06778) ഇരുവശത്തേയ്ക്കും എറണാകുളം- കൊല്ലം മെമു (06441), കായംകുളം- എറണാകുളം മെമു (16310), എറണാകുളം – കായംകുളം മെമു (16309), കൊല്ലം- കോട്ടയം സ്‌പെഷ്യൽ (06786), എറണാകുളം- കൊല്ലം (6769), കോട്ടയം- കൊല്ലം മെമു (6785), കായംകുളം- എറണാകുളം എക്സ്‌പ്രസ്‌ (06450), എറണാകുളം- ആലപ്പുഴ മെമു (06015), ആലപ്പുഴ- എറണാകുളം എക്സ്‌പ്രസ്‌ (06452) എന്നിവയാണ് 21-ന് റദ്ദാക്കിയത്.

നാഗർകോവിൽ- കോട്ടയം (16366) 21ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി, കേരള എക്സ്‌പ്രസ് (12625), കന്യാകുമാരി- ബംഗളൂരു (16525), കണ്ണൂർ ജനശതാബ്ദി (12082), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ മെയിൽ (12624), നാഗർകോവിൽ- ഷാലിമാർ (12659), തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സൂപ്പർഫാസ്റ്റ് (12696), തിരുവനന്തപുരം- എറണാകുളം (16304) വഞ്ചിനാട്, പുനലൂർ- ഗുരുവായൂർ (16327) എന്നിവ ആലപ്പുഴ പാതയിലൂടെ തിരിച്ചുവിടും. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version