Connect with us

ആരോഗ്യം

ബ്രസീലിൽ ഒരുദിനം ആയിരത്തിലേറെ കൊവിഡ് മരണങ്ങൾ; മെക്സിക്കോയിൽ ഇന്നലെ മരിച്ചത് 947 പേർ.

Published

on

IMG 20200614 175749 588

വാഷിങ്ടൺ: ലോകരാജ്യങ്ങളിൽ കൊവിഡ് മരണങ്ങളിൽ വൻ വർധനവ് തുടരുന്നു. ബ്രസീലിലെയും മെക്സിക്കോയിലെയും കണക്കുകൾ ലോകരാജ്യങ്ങളിൽ ആശങ്കയുണർത്തുന്നതാണ്. കഴിഞ്ഞദിവസവും ഇരുരാജ്യങ്ങളിലും ആയിരത്തോളം കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നാണ് മീറ്ററിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലോകത്താകെ 9,525,937 കൊവിഡ് കേസുകളാണ് ജൂൺ 25 വ്യാഴാഴ്ഴ്ച രാവിലെ വരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരിലും മരണസംഖ്യയിലും ഒന്നാമത് അമേരിക്കയാണ്. രണ്ടാമത് ബ്രസീലും. രോഗബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ നാലാമത് തുടരുകയാണ്.

ലോകരാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് ഇതുവരെ 484,925 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 124281 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്. മരണസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ബ്രസീലിൽ മരണസംഖ്യ 53,000 കടന്നു. നിലവിൽ 53, 874 പേരാണ് ബ്രസീലിൽ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചാമതാണെങ്കിലും മരണസംഖ്യയിൽ മൂന്നാമത് നിൽക്കുന്നത് യുകെയാണ്. ഇവിടെ 43,081 പേരാണ് ഇതുവരെ ഇവിടെ മരണപ്പെട്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം2 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം4 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം15 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം16 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം16 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം20 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം21 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം23 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

കേരളം24 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version