Connect with us

കേരളം

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. മാര്‍ച്ച് 1 മുതല്‍ ആഭ്യന്തര സര്‍വീസുകളുടെ പ്രതിവാര എണ്ണം 60 ല്‍ നിന്ന് 79 ആയി ഉയരുന്നു. വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ അധിക സര്‍വീസുകള്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ഏഴില്‍ നിന്ന് 20 ആയി ഉയര്‍ത്താനാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രക്കാര്‍ക്ക് ഇത് ഉപകാരപ്പെടും. തിരുവനന്തപുരം-ബെംഗളൂരു ടിക്കറ്റിനായുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനം. പ്രവൃത്തിദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളുണ്ടാകും.

രണ്ടെണ്ണം രാവിലെയും ഒന്ന് വൈകുന്നേരവും ആയിരിക്കും. കണ്ണൂരിലേക്കും കൊച്ചിയിലേക്കും ദിവസവും സര്‍വീസ് ഉണ്ടാകും. നേരത്തെ ഇത് ആഴ്ചയില്‍ 4 ആയിരുന്നു. ഇത് കേരളത്തിനുള്ളിലെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായകരമാകും. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ തുടരും.

നേരത്തെ ആരംഭിച്ച ഏതാനും സര്‍വീസുകള്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.വേനല്‍ക്കാല ഷെഡ്യൂളില്‍ ദില്ലി, പൂനെ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും. അതിന് പുറമെ, ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കം അന്താരാഷ്ട്ര സര്‍വീസുകളും പ്രതീക്ഷിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version