Connect with us

കേരളം

മെഡിക്കല്‍ കോളേജുകളിൽ അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുങ്ങുന്നു

Published

on

thiruvananthapuram medical college2

മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാകണമെന്ന ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജിന്റെ നിര്‍ദേശപ്രകാരം ആദ്യപടിയായി മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ നടപടിയായതായി റിപ്പോർട്ട്. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ കൂടുതല്‍ രോഗികള്‍ ആശുപത്രിയിലെത്താനുള്ള സാധ്യത മുന്നില്‍കണ്ടാണ് ആശുപത്രി അധികൃതര്‍ അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നത്.

അത്യാഹിതവിഭാഗത്തില്‍ എത്തുന്ന രോഗികള്‍ കൂടുതലും അഡ്‌മിറ്റ് ചെയ്യപ്പെടേണ്ടതരത്തില്‍ ഗുരുതരാവസ്ഥയിലെത്തുന്നവരാണ്. അവര്‍ക്ക് രക്തപരിശോധനകളും സ്‌കാനിംഗും ഉള്‍പ്പെടെ വിവിധ രോഗനിര്‍ണയ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടി വരും. തിരക്കുള്ള സമയങ്ങള്‍ രോഗികളെ ഈ പരിശോധനകള്‍ക്ക് കൊണ്ടുപോകാന്‍ വീല്‍ചെയറുകള്‍ക്കും ട്രോളികള്‍ക്കും ക്ഷാമമുണ്ടാകാറുമുണ്ട്. അതിനു പരിഹാരമെന്നോണം അത്യാഹിതവിഭാഗത്തിലെ വീല്‍ചെയറുകള്‍ക്കും ട്രോളികള്‍ക്കുമായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കുവാനാണ് ഒരു തീരുമാനം.

വാര്‍ഡുകളിലും ഐസിയുകളിലുമൊക്കെ കൊണ്ടുപോകുന്ന ട്രോളികളുടെ കണക്കുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി യഥാസമയം തിരികെയെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിനുമാത്രമായി ഒരു ജീവനക്കാരനെ നിയോഗിക്കും. രോഗികളെ വാര്‍ഡിലെത്തിക്കുന്നതിനും പരിശോധനകള്‍ക്ക് കൊണ്ടുപോകുന്നതിനുമായി എട്ടുപുരുഷന്മാരും രണ്ട് സ്ത്രീകളുമുള്‍പ്പെടെ 10 ജീവനക്കാരെ പേഷ്യന്റ് ഹെല്‍പ്പേഴ്‌സ് എന്ന നിലയില്‍ അത്യാഹിതവിഭാഗത്തില്‍ കൂടുതലായി നിയോഗിച്ചു.

10 ട്രോളികളും 10 വീല്‍ചെയറുകളും കൂടി അത്യാഹിതവിഭാഗത്തിലേയ്ക്ക് മാത്രമായി വാങ്ങാനുള്ള നിര്‍ദേശവും നല്‍കിയതായി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ ജോബിജോണ്‍ അറിയിച്ചു. ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാതോമസും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരും സൂപ്രണ്ടുമാരുമായി നടത്തിയ വീഡിയോകോണ്‍ഫറന്‍സില്‍ ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു. അതിന്റെ ഭാഗമെന്നോണമാണ് ആദ്യം അത്യാഹിതവിഭാഗത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version