Connect with us

കേരളം

ഇമ്രാനു വേണ്ടി സമാഹരിച്ച തുകയുടെ മുക്കാൽ ഭാഗവും സമാന രോഗം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് നൽകും

Published

on

WhatsApp Image 2021 08 09 at 9.00.27 PM

സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് കഴിഞ്ഞമാസം മരണമടഞ്ഞ ഇമ്രാനുവേണ്ടി സമാഹരിച്ച തുകയുടെ മുക്കാൽ ഭാഗവും ഇതേ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി വിനിയോഗിക്കും. മങ്കട വലമ്പൂരിൽ ചികിത്സാ – സഹായകമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മങ്കട ഗവൺമെൻറ് ആശുപത്രിയിൽ കുട്ടികളുടെ ചികിത്സയ്ക്കായി ഇമ്രാന്റെ പേരിൽ പ്രത്യേക ബ്ലോക്ക് നിർമിക്കാനും ചികിത്സാസഹായ സമിതി തീരുമാനിച്ചു.

16.61 കോടി രൂപയാണ് ഇമ്രാന്റെ ചികിത്സക്ക് വേണ്ടി സമാഹരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചത്. മഞ്ഞളാംകുഴി അലി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന ചികിത്സ സഹായ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. തുക സമാന രോഗാവസ്ഥയിൽ ഉള്ളവരുടെ ചികിത്സക്ക് കൈമാറണം എന്ന് ആയിരുന്നു സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ സർവേയിൽ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്.

സർവേയിൽ പങ്കെടുത്ത 75 ശതമാനം പേർ ഇതേരോഗം ബാധിച്ച മറ്റു കുട്ടികൾക്ക് സഹായമായി നൽകണമെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേർ ഇമ്രാന് സ്മാരകമായി കുട്ടികളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രി നിർമിക്കണമെന്നും ആവശ്യപ്പെട്ടു. അതുപ്രകാരം 12 കോടി രൂപ സമാന രോഗത്തിന് ചികിത്സയിലുള്ള 6 പേർക്ക് നൽകും. ക്രൗഡ് ഫണ്ടിംഗിലൂടെ 8 കോടി രൂപ സമാഹരിച്ചവർക്ക് ആകും 02 കോടി രൂപ വച്ച് നൽകുക. ബാക്കി തുക കൊണ്ട് മങ്കട സർക്കാർ ആശുപത്രിയിൽ ഇമ്രാന്റെ പേരിൽ കെട്ടിടം നിർമിക്കും. 2,86,000 ആളുകളാണ് സഹായം നൽകിയാണ് 16.61 കോടി രൂപ ലഭിച്ചത്.

ദൗർഭാഗ്യവശാൽ ഇമ്രാന് മരുന്ന് എത്തിക്കും മുൻപ് കുഞ്ഞ് ലോകത്തോട് വിട പറഞ്ഞു. പിന്നെ ഈ തുക എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ ഓൺലൈൻ ആയി അഭിപ്രായ സർവേ നടത്തുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 12 കോടി രൂപ ചികിത്സ സഹായം ആയി നൽകാൻ തീരുമാനിച്ചു. കോടതിയുടെ കൂടെ തീരുമാനം വന്നതിന് ശേഷമേ മറ്റ് നടപടികൾ എടുക്കൂവെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം5 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം5 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം7 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം7 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം9 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം9 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം10 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version