Connect with us

കേരളം

വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ മോദി പങ്കെടുക്കില്ല; ഫ്‌ളാഗ് ഓഫിനുശേഷം വിദ്യാര്‍ഥികളുമായി സംവദിക്കും

Published

on

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ഈ മാസം 25-ന് നടക്കും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. അതേസമയം വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രിയുണ്ടായിരിക്കില്ല.

രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി മോദി തിങ്കളാഴ്ച കേരളത്തിലെത്തും. മധ്യപ്രദേശിൽനിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ആറിന് തേവര എസ്.എച്ച്. കോളേജ് മൈതാനത്ത് ബി.ജെ.പി. നടത്തുന്ന യുവം കോൺക്ലേവിൽ സംസാരിക്കും. വൈകീട്ട് താജ് മലബാറിലാണ് താമസം.

ചൊവ്വാഴ്ച രാവിലെ 10.15-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും. അവിടെ 10.30-ന് വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റാണ് ഉദ്ഘാടന സംഗമത്തിൽ പങ്കെടുക്കുക. വന്ദേഭാരത് ഉദ്ഘാടന ഓട്ടത്തിൽ പങ്കെടുക്കാത്ത വിധത്തിലാണ് പുതിയ സമയക്രമം. പകരം റെയിൽവേ സ്റ്റേഷനിൽ വിദ്യാർഥികളുമായി സംവദിക്കും. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം വിദ്യാർഥികൾ ഇതിൽ പങ്കെടുക്കും.

തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി 11 മണിയോടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരത്തുവെച്ചാണ് നിർവഹിക്കുക. 12.15 വരെയാണ് ഈ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. 12.40-ഓടു കൂടി തിരുവനന്തപുരത്തുനിന്ന് സൂറത്തിലേക്ക് മടങ്ങും.

കൊച്ചിയിൽ അദ്ദേഹം ബി.ജെ.പി. നേതാക്കളുമായും എൻ.ഡി.എ.യോട് ആഭിമുഖ്യം പ്രകടിപ്പിച്ച് രംഗത്തുവന്ന മറ്റു നേതാക്കളുമായും ആശയവിനിമയം നടത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം52 mins ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 hour ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം3 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം5 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം6 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം6 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version