Connect with us

കേരളം

മോക്ക്ഡ്രിൽ മരണം; ഗുരുതര അനാസ്ഥയുമായി വിവിധ വകുപ്പുകൾ

Published

on

മോക്ക്ഡ്രിൽ അപകടത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ വിവിധ വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാമെന്ന പരീക്ഷണത്തിനിടെയാണ് ബിനു സോമൻ മുങ്ങി മരിച്ചത്. എൻഡിആർഎഫും ഫയർഫോഴ്സും സ്ഥലത്തുള്ളപ്പോഴായിരുന്നു അപകടം.

രക്ഷാപ്രവർത്തകർക്കെതിരെ ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. ബിനുവിനെ രക്ഷപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സമയബന്ധിതമായി നടന്നില്ലെന്ന് ഒപ്പമുണ്ടായിരുന്നവർ ആരോപിച്ചു. എൻഡിആർഎഫും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്താൻ വൈകിയെന്നും രക്ഷാപ്രവർത്തനത്തിനുള്ള ബോട്ട് പ്രവർത്തന രഹിതമായിരുന്നെന്നും ആക്ഷേപം ഉയർന്നു.

ഫയർഫോഴ്സിന്‍റെ മോട്ടോർ ബോട്ട് കയറിൽ കെട്ടി വലിച്ചാണ് കരയിലേക്ക് എത്തിച്ചത്. മോക്ക് ഡ്രില്ലിൽ പങ്കെടുത്ത വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് മരണകാരണമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.

തുരുത്തിക്കാട് സ്വദേശി ബിനു സോമനാണ് വെണ്ണിക്കുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്ലിനിടെ മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന ബിനു സോമന്‍റെ മരണം ഇന്നലെ രാത്രി 8.10 ഓടെയാണ് സ്ഥിരീകരിച്ചത്.

എല്ലാ വർഷവും വെള്ളപ്പൊക്കം മൂലം അപകടങ്ങൾ ഉണ്ടാകുന്ന പടുതോട് പാലത്തിന് സമീപം രാവിലെ ഒൻപത് മണിയോടെയാണ് മോക്ഡ്രിൽ ആരംഭിച്ചത്. നീന്തൽ അറിയാവുന്ന നാട്ടുകാരുടെ സഹകരണവും ദുരന്ത നിവാരണ അതോറിറ്റി തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനു സോമനും മറ്റ് മൂന്ന് പേരും പ്രതീകാത്മക അപകട രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

എൻ.ഡി.ആർ.എഫിന്‍റെയും അഗ്നിരക്ഷാസേനയുടെയും നിർദേശപ്രകാരം വെള്ളത്തിൽ വീണവരെ രക്ഷപ്പെടുത്താനുള്ള മാർഗം പരീക്ഷിക്കുന്നതിനിടെയാണ് ബിനു ആഴമേറിയ കയത്തിൽ വീണത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം11 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം20 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം20 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം22 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം22 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version