Connect with us

കേരളം

രണ്ടുശതമാനം യാത്രക്കാരുടെ സാമ്പിള്‍ ശേഖരിക്കും; വിമാനത്താവളങ്ങളില്‍ പരിശോധന ശനിയാഴ്ച മുതല്‍

ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. വിദേശത്ത് നിന്ന് വിമാനത്തില്‍ ഇന്ത്യയില്‍ എത്തുന്ന യാത്രക്കാരില്‍ രണ്ടുശതമാനം പേരുടെ സാമ്പിളുകള്‍ ശേഖരിക്കണം. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് അയക്കണമെന്ന് വ്യോമയാന മന്ത്രാലയത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.

കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളില്‍ കോവിഡ് പോസിറ്റീവ് ആകുന്ന കേസുകള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ശനിയാഴ്ച മുതല്‍ വിമാനത്താവളങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നാണ് കത്തില്‍ പറയുന്നത്.

അതിനിടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. ജാഗ്രത കൈവിടരുതെന്നും എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറാവണമെന്നും മോദി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവരെ മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടന്‍ തന്നെ ഇതിന് തയ്യാറാവണം. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും മോദി നിര്‍ദേശിച്ചു. രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണം. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണം. ജനിതക ശ്രേണീകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മോദി നിര്‍ദേശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version