Connect with us

കേരളം

പതിനഞ്ചാം നിയമസഭയിലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Published

on

qdv

പതിനഞ്ചാം കേരള നിയമസഭയിലെ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ഒമ്പത് മണി മുതലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്.

പ്രോടേം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് അം​ഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അക്ഷരമാല ക്രമത്തിലാണ് അം​ഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. 53 പേരാണ് സഭയിൽ പുതുമുഖങ്ങളായി ഉള്ളത്.

കൊവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല. കെ. ബാബു, എ. വിന്‍സെന്റ് എന്നിരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ഭരണമുന്നണി സ്ഥാനാര്‍ഥി എം.ബി. രാജേഷാണ്. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് സ്ഥാനാർത്ഥിയാകും.

26-നും 27-നും സഭ ചേരില്ല. 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ ആ പ്രഖ്യാപനങ്ങള്‍തന്നെ ആവര്‍ത്തിക്കുമോ, പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.

പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കൊവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

കേരളം1 day ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

കേരളം2 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version