Connect with us

കേരളം

എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്

Published

on

മുൻ മന്ത്രി എംഎം മണി എംഎൽഎ സഞ്ചരിച്ച കാറിടിച്ച് കാൽനട യാത്രക്കാരനായ യുവാവിന് പരുക്ക്. കഴക്കൂട്ടം സ്വദേശി രതീഷ്(38) നാണ് പരുക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റ രതീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.40ന് കഴക്കൂട്ടത്തുവെച്ചാണ് അപകടമുണ്ടാകുന്നത്. ഇടുക്കിയിൽ നിന്നു തിരുവനന്തപുരത്തേക്കു വരുകയായിരുന്നു മണി. വെട്ടുറോഡ് ഭാഗത്തു നിന്നു കഴക്കൂട്ടത്തേക്കു വരുന്നതിനിടെ എലിവേറ്റഡ് ഹൈവേ തുടങ്ങുന്ന ഭാഗത്തു നിന്നു യുവാവ് റോഡ് കുറുകെ കടക്കാൻ ശ്രമിച്ചപ്പോൾ കാർ ഇടിച്ചു. ഉടൻ തന്നെ എംഎൽഎ പൊലീസിൽ വിവരം അറിയിച്ചു.

ആംബുലൻസ് വിളിച്ചുവരുത്തിയ ശേഷം എംഎൽഎയുടെ ഗൺമാൻ പരുക്കേറ്റയാളെ ആശുപത്രിയിലേക്കു കൊണ്ടു പോയി. കാർ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റയാളെ എം.എം.മണി സന്ദർശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം11 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം13 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം17 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം17 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version