Connect with us

കേരളം

എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിലെ വീട്ടിൽ തിരിച്ചെത്തി

ബലാത്സംഗക്കേസിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന എംഎൽഎ എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിൽ തിരിച്ചെത്തി. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നുമാണ് എംഎൽഎയുടെ പ്രതികരണം.

“ഞാനൊരു കുറ്റവും ചെയ്തിട്ടില്ല, അതെല്ലാം കോടതിയുടെ മുന്നിൽ ഞാൻ സമർപ്പിച്ചിട്ടുണ്ട്. ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെടും”, എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കോടതിയുടെ മുന്നിലാണ് ഇപ്പോൾ കോസുള്ളത്. നിബന്ധനകൾക്ക് വിധേയമായാണ് മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്, ആ നിബന്ധനകൾ ഉള്ളതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം കോടതിയിൽ തെളിയിക്കപ്പെടും. ഞാൻ കുറ്റവിമുക്തനാകും അതിലെനിക്ക് ഉത്തമവിശ്വാസമുണ്ട്”, എൽദോസ് പറഞ്ഞു.

അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും പാർട്ടിക്ക് തന്റെ വിശദീകരണം നൽകിയെന്നും ഇനി പാർട്ടി തീരുമാനിക്കട്ടെയെന്നും എംഎൽഎ പറഞ്ഞു. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എംഎൽഎക്ക് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

നവംബർ ഒന്നിന് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതടക്കം 11 കർശന ഉപാധികളോടെയാണ് എൽദോസിന് ജാമ്യം അനുവദിച്ചത്. ഫോണും പാസ്പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. അഞ്ച് ലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമുള്ളതാണ് ഉപാധികൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version