Connect with us

കേരളം

കേരളത്തിൽ മാലിന്യ സംസ്കരണത്തിലും കെടുകാര്യസ്ഥത

Published

on

കേരളത്തെ 2025 നകം സമ്പൂർണ്ണ ശുചിത്വ സംസ്ഥാനം ആക്കുമെന്ന വമ്പൻ പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നതിൽ കെടുകാര്യസ്ഥതയും ഏകോപനമില്ലായ്മയും പ്രകടം. കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച തുകയുടെ ചെറിയ ശതമാനം മാത്രമാണ് ശുചിത്വമിഷന് അനുവദിച്ച് കിട്ടിയതെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

വികസിത കേരളത്തിന് ഇനി വേണ്ടത് ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങളാണെന്ന കാര്യത്തിൽ സര്‍ക്കാരിനോ നാട്ടുകാര്‍ക്കോ രണ്ടഭിപ്രായമില്ല. 2016 ൽ ആ ലക്ഷ്യത്തിലെത്താൻ ബൃഹത് പദ്ധതികളുണ്ടെന്ന് സര്‍ക്കാര്‍ സംവിധാനങ്ങളാകെ ആവര്‍ത്തിക്കുമ്പോൾ അത്ര ആശാസ്യമല്ല കണക്കുകൾ. 22-23 ബജറ്റിൽ ശുചിത്വ മിഷന് വകയിരുത്തിയത് 178.50 കോടി. ഇതിൽ 13.78 ശതമാനം മാത്രമെ അനുവദിച്ചിട്ടുള്ളു എന്നാണ് പ്ലാനിംഗ് ബോര്‍ഡ് വെബ്സൈറ്റ് പറയുന്നത്.

നഗരകേന്ദ്രങ്ങളിലെ ഖരമാലിന്യ സംസ്കരണത്തിന് 21 കോടി വകയിരുത്തിയതിൽ അനുവദിച്ചത് 14.76 ശതമാനം മാത്രവും. പ്രഖ്യാപിച്ച പദ്ധതികളിലും അതിന്റെ നടത്തിപ്പിലുമുണ്ട് ഈ പൊരുത്തക്കേട്. കക്കൂസ് മാലിന്യം അടക്കം മലിന ജലസംസ്കരണത്തിന് നാല് ഏജൻസികൾ ഫയലിലാക്കിയ 92 പദ്ധതികൾ നിലവിലുണ്ട്. അതിൽ 83 എണ്ണവും ഇപ്പോഴും കടലാസിൽ. തുടങ്ങി വക്കാൻ കഴിഞ്ഞത് വെറും ഏഴ് എണ്ണം. പൂര്‍ത്തിയായത് 2 എണ്ണം. 74 എണ്ണത്തിന് സ്ഥലം കണ്ടെത്തിയെങ്കിലും പ്രാദേശിക എതിര്‍പ്പുകൾ കാരണം മുന്നോട്ട് പോകാനായിട്ടില്ലെന്നാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയ അവലോകന റിപ്പോര്‍ട്ടിലെ കണക്ക്.

തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും അടക്കം എട്ടിടത്ത് കേന്ദ്രീകൃത മാലിന്യ പ്ലാന്റ് തുടങ്ങാനുമുണ്ട് 1650 കോടി പദ്ധതി. തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥലം പോലും കണ്ടെത്താനായില്ല. ഉടവിട മാലിന്യ സംസ്കരണം മുതൽ കേന്ദ്രീകൃത മാലിന്യ സംസ്കരണം വരെ പല പദ്ധതികളും നടപ്പാക്കാൻ പല ഏജൻസികളും ഉണ്ടെന്നിരിക്കെ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് സംസ്ഥാനത്തെ മാലിന്യ സംസ്കരണ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം22 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം22 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version