Connect with us

കേരളം

പരിക്കേറ്റ കോളേജ് വിദ്യാർഥിക്ക് ഭക്ഷണം വാരിക്കൊടുത്ത കുടുംബശ്രീ പ്രവർത്തകയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

kudumba sree

കൈക്ക് പരിക്കേറ്റ കോളേജ് വിദ്യാർഥിക്ക് ഭക്ഷണം വാരിക്കൊടുത്ത കുടുംബശ്രീ പ്രവർത്തകയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്. മലപ്പുറം രാമപുരത്തെ മലബാർ മക്കാനി എന്ന കുടുംബ ശ്രീ കാന്റീനിലെ സുമതിയെന്ന കുടുംബ ശ്രീ പ്രവർത്തകയാണ് വിദ്യാർഥിക്ക് ചോറ് വാരിക്കൊടുത്തത്.

കാന്റീനിൽ ഉച്ചക്ക് ഭക്ഷണം കഴിയ്ക്കാനെത്തിയതാണ് കൈക്ക് പരുക്കേറ്റ വിദ്യാർഥി ബാസിൽ. വലതുകൈക്കായിരുന്നു പരുക്ക്. ഭക്ഷണം കഴിയ്ക്കാൻ ബാസിൽ സ്പൂൺ ചോദിച്ചു. ഇടതുകൈകൊണ്ട് സ്പൂൺ ഉപയോ​ഗിച്ച് ഭക്ഷണം കഴിയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോൾ ചോറ് വാരിക്കൊടുക്കുകയായിരുന്നു.

സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പ്‌ ലംഘിക്കുന്ന ഈ അമ്മസ്നേഹത്തിന്റെ പേരാണ്‌ കുടുംബശ്രീ. ഇതാണ്‌ കുടുംബശ്രീ, ഇതാണ്‌ റിയൽ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക്‌ സ്നേഹമെന്നും മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി എംബി രാജേഷിൻറെ ഫേസ്ബുക്ക് കുറിപ്പ്

ഈ അമ്മ സ്നേഹത്തിന്റെ പേരാണ്‌ കുടുബശ്രീ‌. മലപ്പുറം രാമപുരം മലബാർ മക്കാനി കുടുംബശ്രീ കാന്റീനിൽ ഉച്ചഭക്ഷണത്തിന് വന്ന കോളേജ്‌ വിദ്യാർഥികളിൽ ഒരാൾ, കൈക്ക്‌ പരിക്ക് പറ്റിയതിനാൽ ഭക്ഷണം കഴിക്കാൻ ഒരു സ്പൂൺ ചോദിച്ചു. സ്പൂണുമായി വന്ന കുടുബശ്രീ പ്രവർത്തക സുമതിചേച്ചി, കൈ ഒടിഞ്ഞ ബാസിലിന്‌ ഭക്ഷണം മുഴുവൻ വാരി കൊടുത്തു. സ്വന്തത്തിന്റെയും ബന്ധത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിർവരമ്പ്‌ ലംഘിക്കുന്ന ഈ അമ്മസ്നേഹത്തിന്റെ പേരാണ്‌ കുടുംബശ്രീ. ഇതാണ്‌ കുടുംബശ്രീ, ഇതാണ്‌ റിയൽ കേരളാ സ്റ്റോറി. സുമതിചേച്ചിക്ക്‌ സ്നേഹം, അഭിനന്ദനങ്ങൾ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version