Connect with us

കേരളം

ഗതാഗത കമ്മീഷണറെ ശകാരിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍; വീണ്ടും വിവാദം

Published

on

ganesh sreejith ips

ഗതാഗത കമ്മീഷണറിനെ ശാസിച്ച് മന്ത്രി ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ ഉടമകളുമായുള്ള യോഗത്തിനിടെയാണ് സംഭവം. ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച. ഏപ്രിലിൽ ഇത്തരം സെൻ്ററുകൾ തുടങ്ങണമെന്ന് കേന്ദ്രം അറിയിച്ചതായി ട്രാൻസ്പോർട്ട് കമീഷണർ മന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യം ഉത്തരവായി ഇറങ്ങിയോ എന്നായിരുന്നു ചർച്ചക്കിടെ മന്ത്രിയുടെ ചോദ്യം.

ഉത്തരവില്ലെന്ന് മറുപടി നൽകിപ്പോഴാണ് മന്ത്രി ക്ഷുഭിതനായത്. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം. എല്ലാ സംസ്ഥാനങ്ങളിലും ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂൾ സ്ഥാപിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. സ്വകാര്യ വ്യക്തിക്കോ സ്വകാര്യ പങ്കാളിത്വത്തോടെയോ ഓട്ടോമാറ്റിക് ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കാമെന്നാണ് കേന്ദ്ര നിർദേശം.

കേന്ദ്ര സർക്കാർ നയമാണെന്നും സമയം നീട്ടി ചോദിച്ചതാണെന്നും കമ്മീഷണര്‍ പറഞ്ഞുവെങ്കിലും മന്ത്രി വഴങ്ങിയില്ല. ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയുമായ ബിജു പ്രഭാകറുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് മന്ത്രി കെബി ഗണേഷ് കുമാര്‍ ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിച്ച സംഭവമുണ്ടായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version