Connect with us

കേരളം

എംവിഡിയെയും കെഎസ്ഇബിയെയും ട്രോളി മിൽമ

Published

on

milma troll

സംസ്ഥാനത്ത് നേർക്കുനേർ പൊരുതി മോട്ടോർ വാഹനവകുപ്പും വൈദ്യുതി വകുപ്പും. ക്യാമറയിൽ ചിത്രീകരിച്ച് എംവിഡി കെഎസ്ഇബിക്ക് പിഴ ചുമത്തുന്നത് തുടരുമ്പോൾ ബിൽ അടച്ചില്ലെന്ന കാരണത്താൽ എംവിഡി ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി തിരിച്ചടിക്കുന്നത് തുടരുകയാണ്. എന്നാൽ ഈ സംഭവത്തിനു പിന്നാലെ ഇവരുടെ ഫൈൻ അടിയും ഫ്യൂസ് ഊരലും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇവരെ ട്രോളി പലരും എത്തിയിരുന്നു. ഇപ്പോഴിതാ മിൽമയും ട്രോളി പോസ്റ്റ് ഇട്ടിരിക്കുന്നു, മലബാർ മിൽമയുടെ ഫേസ്ബുക് പേജിലാണ് ട്രോൾ.

നിയമവും നിയന്ത്രണവും ഏവർക്കും ബാധകമാകുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാഴ്ചക്കാർക്കും ക്ഷീണമായെങ്കിൽ ഒരൽപ്പം മിൽമ ജൂയി ആവാം എന്ന അടിക്കുറിപ്പോടെയാണ് മിൽമയുടെ ട്രോൾ. ഇതിന്റെ കൂടെ മില്‍മ ഉത്പനത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്.

ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് 20,500 രൂപ എഐ ക്യാമറ പിഴയിട്ടതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. വൈദ്യുതി ലൈനിനോടു ചേർന്ന് കിടക്കുന്ന മരക്കൊമ്പുകൾ നീക്കുന്നതിന്റെ ഭാഗമായി തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പിനു പിഴയിട്ടതിനു പിന്നാലെ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്‍റെ ഫ്യൂസൂരി കെഎസ്ഇബി. ബില്ലടച്ചിട്ട് മാസങ്ങളായെന്ന് കണ്ടെത്തിയതോടെയാണ് കണ്ണൂർ മട്ടന്നൂരിലെ എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിന്‍റെ ഫ്യൂസൂരിയത്.

അതിനു മുൻപ് കാസർഗോഡ് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുത ബിൽ കുടിശിക വരുത്തിയതോടെയായിരുന്നു നടപടി. ഇതോടെയാണ് ട്രോളുകളുടെ വരവ്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം10 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version