Connect with us

കേരളം

ഓണത്തിന് പാലിന്റെയും പാലുൽപ്പന്നങ്ങളുടെ വിൽപ്പനയിൽ റെക്കോർഡ്

Published

on

ഓണക്കാലത്ത് മലബാർ മിൽമയുടെ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ റെക്കോർഡ്. സെപ്തംബർ നാലു മുതൽ ഏഴു വരെയുള്ള നാലു ദിവസങ്ങളിൽ 39.39 ലക്ഷം ലിറ്റർ പാലും 7.18 ലക്ഷം കിലോ തൈരും മലബാർ മേഖലാ യൂണിയൻ വിൽപ്പന നടത്തി.

മുൻ വർഷത്തെ അപേക്ഷിച്ച് പാൽ വിൽപ്പനയിൽ 11 ശതമാനത്തിന്റെയും തൈര് വിൽപനയിൽ 15 ശതമാനത്തിന്റെയും വർധനയാണ് രേഖപ്പെടുത്തിയത്.ഇതു കൂടാതെ 496 മെട്രിക് ടൺ നെയ്യും 64 മെട്രിക് ടൺ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വിൽപ്പന നടത്തി.

സംസ്ഥാന സർക്കാരിന്റെ ഓണം കിറ്റിൽ ഈ വർഷവും 50 മില്ലി മിൽമ നെയ്യ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഓണ കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാർ മിൽമ നൽകിയത്.

കൺസ്യൂമർ ഫെഡ് കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകൾ വഴി മിൽമ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വിൽപ്പന നടത്തി. ഇതെല്ലാം വലിയ നേട്ടമായെന്ന് മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പി മുരളി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version