Connect with us

കേരളം

കടബാധ്യത ; തിരുവനന്തപുരത്ത് സ്റ്റേഷനറി കടയുടമ ജീവനൊടുക്കി

Published

on

WhatsApp Image 2021 07 22 at 2.12.20 PM

തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. തച്ചോട്ടുകാവ് സ്വദേശി എസ് വിജയകുമാര്‍ ആണ് ജീവനൊടുക്കിയത്. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തച്ചോട്ടുകാവ് പ്രാരം ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. വീടിന്റെ സണ്‍ഷെയ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു.

കോവിഡിനെ തുറന്ന് കട തുറക്കാന്‍ കഴിയാതിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിജയകുമാറിന്റെ സഹോദരന്‍ പറഞ്ഞു. കട തുറക്കാനാകാതിരുന്നതോടെ വീടു വെയ്ക്കാന്‍ എടുത്ത ലോണുകളുടെ തിരിച്ചടവ് അടക്കം മുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതേസമയം ലോക്ക് ഡൗൺ കാലത്ത് നിരവധി വ്യാപാരികളാണ് പ്രതിസന്ധിയിലായത്.

ലോക്ക്‌ഡൗൺ കാരണം ഇതുവരെ തുറക്കാൻ അനുവദിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. വ്യാപാരികളുടെ വായ്‌പകൾക്ക് ഒരു വർഷത്തേക്ക് പലിശരഹിത മോറിട്ടോറിയം പ്രഖ്യാപിക്കണം. ലോക്ക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന ദിവസത്തെ വാടക പൂർണമായും ഒഴിവാക്കാൻ നടപടിയെടുക്കണം.

വ്യാപാരി ക്ഷേമനിധിയിൽ നിന്ന് കുറഞ്ഞത് പതിനായിരം രൂപ കോവിഡ് ധനസഹായം നൽകണം. ജിഎസ്ടി റിട്ടേണുകൾ സമർപ്പിക്കുന്നതിനും ലൈസൻസുകൾ പുതുക്കുന്നതിനുമുള്ള കലാവധി നീട്ടണം. ചെറുകിട വ്യാപാരികൾക്ക് നാമമാത്ര പലിശക്ക് വായ്‌പകൾ അനുവദിക്കണം. ലോക്ക് ഡൗൺ സമയത്തും കുത്തക കമ്പനികൾക്ക് ഓൺലൈൻ വ്യാപാരത്തിന് നൽകിയ അനുമതി പിൻവലിക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version