Connect with us

കേരളം

കട കുത്തിപ്പൊളിച്ച് മോഷണം;മെഡിക്കല്‍ ഷോപ്പ് സ്‌പെഷ്യലിസ്റ്റ്’ പിടിയില്‍

arrest 5

മെഡിക്കല്‍ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ തോട്ടുമുഖം മഹിളാലയത്തിനു സമീപം താമസിക്കുന്ന പള്ളിക്കുന്നത്ത് വീട്ടില്‍ സിദ്ദിഖ് (52) ആണ് പിടിയിലായത്.മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിനാല്‍ ‘മെഡിക്കല്‍ ഷോപ്പ് സ്‌പെഷ്യലിസ്റ്റ്’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്.

എറണാകുളം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നൂറിനടുത്ത് മോഷണ കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. കഴിഞ്ഞ മാസം 26 ന് ചാലക്കുടി ആനമല ജംഗ്ഷനിലെ അന്ന എന്ന മെഡിക്കല്‍ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന അറുപതിനായിരത്തോളം രൂപ മോഷ്ടിച്ചു എന്നതാണ് കേസ്.

കടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാവ് സിദ്ദിഖാണെന്ന അനുമാനത്തില്‍ ഇയാളെ തിരഞ്ഞ് ആലുവയിലെത്തിയ പൊലീസ് സംഘത്തിന് നീണ്ട നാളായി ഇയാള്‍ വീട്ടില്‍ വരാറില്ലെന്നും അടുത്തിടെയാണ് ജയില്‍ മോചിതനായ തെന്നും വിവരം ലഭിച്ചു.

ഇതിനെ തുടര്‍ന്ന് ഇയാളെ തിരഞ്ഞ് റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും ബിവറേജ് ഷോപ്പുകളിലും ബാറുകളിലും നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖിനെ ഇന്ന് രാവിലെ അങ്കമാലിയില്‍ നിന്നും പിടികൂടിയത്.തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ചാലക്കുടിയിലെ മെഡിക്കല്‍ ഷോപ്പ് കുത്തി തുറന്ന് മോഷണം നടത്തിയതായും അടുത്തിടെയായി ഇരിങ്ങാലക്കുട, ആലുവ, പറവൂര്‍, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version