Connect with us

കേരളം

മെഡിക്കൽ കോളജിലെ ലാബ് പരിശോധനാ ഫലങ്ങൾ ഇനി മൊബൈൽ ഫോണിലും; സംവിധാനം ഉടനെന്ന് ആരോഗ്യ മന്ത്രി

മെഡിക്കൽ കോളജിലെ ലാബ് പരിശോധനാ ഫലങ്ങൾ ഇനി മൊബൈൽ ഫോണിലും ലഭിക്കും. ഈ സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടമായാണ് തിരുവനന്തപുരത്ത് നടപ്പിലാക്കുന്നത്. മെഡിക്കൽ കോളജിൽ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ ഭാഗമായാണ് നടപടി.

പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ ലാബ് സാമ്പിൾ കളക്ഷൻ സെന്ററും ടെസ്റ്റ് റിസൾട്ട് സെന്ററും ഏകീകരികരിച്ചിട്ടുണ്ട്. അതിനാൽ ആശുപത്രിയിലെ വിവിധ ബ്ലോക്കുകളിലെ രോഗികൾക്ക് അവരവരുടെ പരിശോധന ഫലങ്ങൾ അതാത് ബ്ലോക്കുകളിൽ തന്നെ ലഭ്യമാകും. ഇത് കൂടാതെയാണ് മൊബൈൽ ഫോണുകളിലും പരിശോധനാ ഫലങ്ങൾ ലഭ്യമാക്കുന്നത്. ഫോൺ നമ്പർ വെരിഫിക്കേഷൻ കഴിഞ്ഞ രോഗികൾക്കാണ് ഈ സേവനം ലഭ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒപി രജിസ്ട്രേഷൻ സമയത്തോ ലാബിൽ ബില്ലിങ് ചെയ്യുന്ന സമയത്തോ മൊബൈൽ നമ്പർ വെരിഫിക്കേഷൻ ചെയ്യാവുന്നതാണ്. ടെസ്റ്റ് മെസേജായി മൊബൈലിൽ ഒരു ലിങ്ക് വരും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പരിശോധനാ ഫലം ലഭിക്കും. 90 ദിവസം ലിങ്ക് സജീവമായിരിക്കും.

ഇതുകൂടാതെ മെഡിക്കൽ കോളജ് ആശുപത്രിയിലെ എച്ച്ഡിഎസ്, ആർജിസിബി, എസിആർ ലാബുകളിലെ പരിശോധന ഫലങ്ങൾ ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസൾട്ട് കൗണ്ടറിൽ നിന്നു 24 മണിക്കൂറും ലഭ്യമാണ്. ആശുപത്രിയിൽ കിടത്തി ചികിത്സാ വിഭാഗത്തിലെ രോഗികളുടെ പരിശോധനാ ഫലങ്ങൾ അവരവരുടെ വാർഡുകളിൽ തന്നെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

ആരോഗ്യ വകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കൽ കോളജിൽ ഈ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നത്. ഇ-ഹെൽത്തിന്റെ ഭാഗമായി മെഡിക്കൽ കോളജിൽ ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടുമടങ്ങുമ്പോൾ തന്നെ തുടർചികിത്സയ്ക്കുള്ള തീയതിയും ടോക്കണും ഈ സംവിധാനത്തോടെ നേരത്തെയെടുക്കാനും സാധിക്കുന്നു.

മെഡിക്കൽ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ആദ്യമായി ആരംഭിച്ചത്. മറ്റ് മെഡിക്കൽ കോളജുകളിലെ സീനിയർ ഡോക്ടർമാർ കൂടി ഉൾക്കൊള്ളുന്ന ടീമാണ് മേൽനോട്ട സമിതി. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കാലതാമസമില്ലാതെ വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുകയായിരുന്നു പ്രധാന ലക്ഷ്യം.

മെഡിക്കൽ കോളജിലെ വിവിധ ഭാഗങ്ങളിലുള്ള ലാബുകളിലേക്ക് രോഗികളുടെ ബന്ധുക്കൾക്ക് പോകേണ്ടി വരുന്ന ബുദ്ധിമുട്ട് പലരും പറഞ്ഞിരുന്നു. അതിനാലാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവിൽ ഇതുംകൂടി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം26 mins ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം3 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം4 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം5 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം7 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം8 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം9 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version