Connect with us

കേരളം

കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരി മരിച്ചു

Published

on

code

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ജീവനക്കാരി കോവിഡിനിരയായി. കോവിഡ് സി ടി സ്കാൻ വിഭാഗത്തിൽ അറ്റൻ്ററായിരുന്ന കാഞ്ഞിരംപാറ രാജേഷ് ഭവനിൽ രാജൻ്റെ ഭാര്യ ജെ തുളസി (53) ആണ് മരിച്ചത്. കഴിഞ്ഞ 16 വർഷമായി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റന്ററായി ജോലി ചെയ്യുകയായിരുന്ന തുളസി നിലവിൽ  കോവിഡ് സിടി സ്കാനിംഗ് വിഭാഗത്തിലായിരുന്നു. 

മേയ് 23നാണ്  കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വെളുപ്പിനാണ് മരിച്ചത്.  ഭർത്താവ് രാജൻ ലോഡിംഗ് തൊഴിലാളിയാണ്. മക്കൾ: രാജേഷ് രാജ്, രജനീഷ് രാജ്, രാഗേഷ് രാജ്.

കോവിഡ് മഹാമാരിയുടെ നടുവിൽ സ്വജീവിതം പണയം വെച്ച് തൊഴിലെടുക്കുന്ന തുളസിയെപ്പോലുള്ള ജീവനക്കാരുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുവാനും  തുളസിയുടെ കുടുംബത്തിന് അർഹമായ സഹായം ലഭ്യമാക്കണമെന്നും എച്ച് ഡി എസ് എംപ്ലോയിസ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് ബി സത്യൻ ആവശ്യപ്പെട്ടു.

കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും പരിരക്ഷയും തുളസിയുടെ കുടുംബത്തിനും ലഭ്യമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version