Connect with us

കേരളം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ചികിത്സാ സഹായം

Published

on

cmrf

സംസ്ഥാനത്തെ രോഗികൾക്കായുള്ള ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ റവന്യു വകുപ്പ് പുറത്തിറക്കി.

Read also: വനിത ശിശുവികസന വകുപ്പിന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിച്ചു

വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാത്ത ഗുരുതര രോഗികള്‍ക്കു ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍ കാന്‍സര്‍, വൃക്കരോഗങ്ങള്‍ക്കു ചികിത്സയില്‍ കഴിയുന്നവര്‍ക്കു ധനസഹായം ലഭിച്ചു രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടിത്തത്തില്‍ നശിച്ചാലും വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികള്‍ എന്നിവയ്ക്കു നാശനഷ്ടമുണ്ടായാലും സഹായം ലഭിക്കും. പ്രകൃതിക്ഷോഭ നാശനഷ്ടങ്ങള്‍ക്കും കലക്ടറുടെ ശുപാര്‍ശയില്‍ സഹായം കിട്ടും. ഇതു ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കും.

http://cmo.kerala.gov.in/എന്ന വെബ് പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷിക്കാം. എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ ഓഫിസ് മുഖേനയും മുഖ്യമന്ത്രി / റവന്യു മന്ത്രിയുടെ ഓഫിസില്‍ തപാല്‍/ ഇ-മെയില്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. പോരായ്മകള്‍ വില്ലേജ് ഓഫിസര്‍മാര്‍ അപേക്ഷകരെ അറിയിക്കണം. രേഖകള്‍ ഇല്ലാത്ത അപേക്ഷ മാറ്റിവയ്ക്കുന്നതായി അപേക്ഷകന് എസ്‌എംഎസ് ലഭിക്കും. പോര്‍ട്ടലിലൂടെ അപേക്ഷയുടെ സ്ഥിതി പരിശോധിച്ചു കുറവുള്ള രേഖകള്‍ അപ്ലോഡ് ചെയ്യാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 mins ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം60 mins ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം4 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം5 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം6 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version