Connect with us

കേരളം

വാഹനത്തിന് പുറകിൽ നിന്ന് അനക്കം, പരിശോധനയില്‍ വളർത്തുനായക്കൊപ്പം കടത്താൻ ശ്രമിച്ച എംഡിഎംഎ; പ്രതികൾ പിടിയിൽ

Screenshot 2023 07 09 182922

വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായത്. പൊലീസ് സംശയിക്കാതിരിക്കാൻ വീട്ടിലെ വളർത്തുനായയുമായി ബംഗ്ലൂരുവിൽ നിന്ന് ലഹരിമരുന്ന് കടത്തിയ യുവാക്കൾ തൃശൂർ കുന്നംകുളത്ത് വെച്ചാണ് പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് 18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ടൂറിസ്റ്റ് ബസിലും കാറിലും ട്രെയിനിലുമായി കടത്തുന്ന എംഡിഎംഎ നിരന്തരം പിടികൂടിയതോടെയാണ് തൃശ്ശൂരിലെ യുവാക്കള്‍ പുതിയ മാര്‍ഗം തേടിയത്. കണ്ടശാം കടവ് സ്വദേശി വിഷ്ണുവും അന്തിക്കാട് സ്വദേശി ശ്രീജിത്തും എംഡിഎംഎയുമായി ബംഗ്ലൂരുവില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. കാറിലായിരുന്നു യാത്ര. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അങ്കിത് അശോകന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പരിശോധന് സംഘത്തിന് മുന്നിലേക്ക് പുലര്‍ച്ചെയാണ് പ്രതികള്‍ കാറോടിച്ചെത്തിയത്. വാഹനത്തിന് പുറകിൽ നിന്നും അനക്കം കണ്ട് പരിശോധിച്ചപ്പോഴാണ് വളർത്തുനായക്കൊപ്പം സൂക്ഷിച്ചിരുന്ന 18 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ എംഡിഎംഎ എത്തിച്ചിരുന്നത്. നേരത്തെയും വളര്‍ത്ത് നായയെ കയറ്റിയ കാറില്‍ പ്രതികള്‍ ലഹരി കടത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ പൊലീസിനെ പറ്റിച്ചത് നായയെ കാട്ടിയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായ വിഷ്ണുവിന്‍റെതാണ് വളര്‍ത്ത നായ. വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് ശ്രീജിത്ത്. നായയെ പരിപാലിക്കാന്‍ കുന്നംകുളത്തുള്ള പരിശീലകര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 hour ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം5 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version