Connect with us

കേരളം

ആരോഗ്യ സർവകലാശാല എംബിബിഎസ് പരീക്ഷ; എഴുതാത്തവർക്ക് ജൂനിയർ ബാച്ചിനൊപ്പം അവസരം

ആരോഗ്യ സർവകലാശാലയുടെ അവസാനവർഷ എംബിബിഎസ് പരീക്ഷ എഴുതാനാകാത്ത വിദ്യാർഥികൾക്കു ജൂനിയർ ബാച്ചിനൊപ്പം പരീക്ഷയെഴുതാൻ അവസരം നൽകണമെന്നു ഹൈക്കോടതി. സെപ്റ്റംബർ 19നോ പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന തിയതി പ്രകാരമോ അവസരം നൽകണമെന്നാണ് നിർദേശം. വിദ്യാർഥികൾ ആവശ്യപ്പെട്ടിരിക്കുന്ന പരിശീലനം നൽകണമെന്നും ഇതിനായി ജൂനിയർ ബാച്ചിൽ ചേരാനോ പ്രത്യേക ബാച്ച് രൂപീകരിക്കാനോ കോളജുകൾക്കു നിർദേശം നൽകണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ നിർദേശിച്ചു.

പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അവസാന വർഷ എംബിബിഎസ് വിദ്യാർഥികൾ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. സെപ്റ്റംബർ 19നുള്ള പരീക്ഷ നേരത്തെയാക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതടക്കം പരിഗണിക്കാൻ പരീക്ഷാ ബോർഡ് യോഗം വിളിക്കണം. കോളജുകളുടെ അഭിപ്രായവും പരീക്ഷാ ബോർഡ് തേടണം. ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.

പരീക്ഷകൾ ഷെഡ്യൂൾ ചെയ്തതുപോലെ തുടരണമെന്നും കോടതി നിർ​ദേശിച്ചിട്ടുണ്ട്. പരീക്ഷയെഴുതാൻ തയാറായ വിദ്യാർഥികൾ ഭയമില്ലാതെ പരീക്ഷയെഴുതുന്നുവെന്നു സർവകലാശാലയും കോളജുകളും ഉറപ്പാക്കണമെന്നും വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതടക്കമുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നു കോടതി പറഞ്ഞു. ഇന്നലെയും പരീക്ഷയ്ക്ക് 1900 പേർ മാത്രമാണ് ഹാജരായത്. 3600 വിദ്യാർഥികളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്ലാസുകളും പരിശീലനങ്ങളും അതിവേഗം തീർത്ത് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ പരീക്ഷയെഴുതാതെ മാറിനിൽക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം10 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം14 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം18 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം19 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം19 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം20 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം20 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version