Connect with us

കേരളം

മൂ​ന്നാ​റി​ൽ രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണം വരുന്നു; വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം

Published

on

വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​റി​ൽ രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണം ഏർപ്പെടുത്താൻ പോകുന്നു. രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും രാ​ത്രി എ​ട്ട്​ മു​ത​ൽ രാ​വി​ലെ ആ​റ്​ വ​രെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മൂന്നാറിൽ ചേർന്ന സ​ർ​വ​ക​ക്ഷി യോ​ഗം നിർദേശിച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർക്ക് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി.

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് എ ​രാ​ജ എംഎ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലി​റ​ങ്ങു​ന്ന ആ​​ക്ര​മ​ണ​കാ​രി​ക​ളാ​യ ആ​ന​ക​ളെ നാ​ടു​ക​ട​ത്ത​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ലെ സ​ഫാ​രി​ക്കും ട്ര​ക്കി​ങി​നും നി​യന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

മൂ​ന്നാ​ർ, ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻപാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ അ​ഞ്ച് ആ​ന​ക​ളാ​ണ്​ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത്. പൊ​തു​വെ ശാ​ന്ത​നാ​യി​രു​ന്ന പ​ട​യ​പ്പ​യും ആ​ക്ര​മ​ണ​കാ​രി​യാ​യി. നി​ര​വ​ധി പേ​രു​ടെ ജീ​വ​നെ​ടു​ത്ത ച​ക്ക​ക്കൊ​മ്പ​നും മൊ​ട്ട​വാ​ല​നും അ​രി​ക്കൊ​മ്പ​നും ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ആ​ന​ക​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​യ​ത്​.

വ​ന്യ​മൃ​ഗ​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്തും വി​ധം ജീ​പ്പ് ഡ്രൈ​വ​ർ​മാ​രും റി​സോ​ർ​ട്ടു​ക​ളും ന​ട​ത്തു​ന്ന നൈ​റ്റ് സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ എ ​രാ​ജ എംഎ​ൽഎ പ​റ​ഞ്ഞു.വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാം ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തും. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന ആ​ന​ച്ചാ​ൽ, ചെ​ങ്കു​ളം, പോ​ത​മേ​ട്, ല​ക്ഷ്മി, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ പൊ​ലീ​സി​നും വ​നം വ​കു​പ്പി​നും ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ നി​ർ​ദേ​ശം ന​ൽകി​യി​ട്ടു​ണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version