Connect with us

കേരളം

ചിന്നക്കനാലിൽ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ

Untitled design 2024 01 24T090428.184

ചിന്നക്കനാലിൽ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ. സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ കൂടുതൽ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ല. സ്ഥലത്തിന് മതിൽ കെട്ടിയത് അടിസ്ഥാനരഹിതമെന്ന് മാത്യു കുഴൽനാടൻ. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാൻ സംരക്ഷണ ഭിത്തി കെട്ടി. നേരത്തെയുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തി. 50 ഏക്കർ സ്ഥലം പിടിച്ചെടുത്താലും പിന്നോട്ടില്ല. സുഹൃത്തിന്റെ പക്കൽ നിന്നാണ് സ്ഥലം വാങ്ങിയത്. തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന സമയത്താണ് സ്ഥലം വാങ്ങിയത്. സ്ഥലം അളക്കേണ്ടതില്ലെന്ന് തോന്നിയെന്നും മാത്യുകുഴൽനാടൻ വ്യക്തമാക്കി.

റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് വിമർശനവുമായി മാത്യു കുഴൽനാടൻ രംഗത്തെത്തിയത്. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും. മാത്യു കുഴൽനാടൻ 50 സെന്റ് സർക്കാർ ഭൂമി കയ്യേറി മതിൽ കെട്ടിയെന്ന് കണ്ടെത്തിയിരുന്നു.

മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം രംഗത്തെത്തിയിരുന്നു. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടന്റെ പക്കലുണ്ട്. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്.സർക്കാർ ഭൂമി കണ്ടെത്തിയത് വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിൽ.ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണ്ടെത്തൽ.

50 സെന്റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി റജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് പറഞ്ഞത്. ഈ സ്ഥലത്തിൽ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം റജിസ്റ്റർ ചെയ്തിരുന്നത്. 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടന്റെ റിസോർട്ട് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം വിൽപന നടത്താനാകില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം6 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം10 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം14 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം15 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം15 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം16 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം16 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version