Connect with us

കേരളം

മാത്യു കുഴല്‍നാടന് 32.13 കോടിയുടെ സ്വത്ത്, കെ ബാബുവിന് രണ്ട് കോടി ആസ്തി

Published

on

kuzhalnadan babu

32.13 കോ​ടി​യു​ടെ സ്വ​ത്താണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായ മാത്യു കുഴൽനാടന്റെ പേരിലുള്ളത്. ഭാ​ര്യ എ​ൽ​സ കാ​ത​റി​ൻ ജോ​ർ​ജി​ന്റെ പേരിൽ​ 95.2 ല​ക്ഷ​ത്തിന്റെ സ്വ​ത്തു​ണ്ട്. മ​ക​ൻ ആ​ർ​ഡ​ൻ എ​ബ്ര​ഹാം മാ​ത്യു​വി​ന് 6.7 ല​ക്ഷം രൂ​പ​യു​ടെ എ​ൽഐ​സി പ​രി​ര​ക്ഷ​യു​ണ്ട്.

25 ല​ക്ഷ​മാ​ണ് മാത്യു കുഴൽനാടന്റെ ആ​കെ ബാ​ധ്യ​ത. കു​ഴ​ൽ​നാ​ട​ന് 11,66,152 രൂ​പ​യും ഭാ​ര്യ​ക്ക് 6,63,226 രൂ​പ​യും ആ​ണ് പ​ണ​മാ​യു​ള്ള​ത്. ദു​ബായ് ക​രി​യ​ർ ഹൗ​സ് ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഒ​മ്പ​ത്​ കോ​ടി​യു​ടെ​യും കെഎംഎ​ൻ​പി ലോ ​ഫേ​മിന്റെ ഡ​ൽ​ഹി, കൊ​ച്ചി, ഗു​വാ​ഹ​തി, ബം​ഗ​ളൂ​രു ഓ​ഫി​സു​ക​ളി​ലാ​യി 10.33 കോ​ടി​യുടേയും ബോ​ണ്ട്, ഓ​ഹ​രി സ​മ്പാ​ദ്യം കുഴൽനാടനുണ്ട്.

14 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവയും, 23 ലക്ഷത്തിന്റെ ബെൻസും കുഴൽനാടന്റെ പേരിൽ വാഹനമായുണ്ട്. 4.5 കോടി വിലമതിക്കുന്ന 5.88 ഏക്കർ സ്ഥലം കടവൂ‌രും, എറണാകുളം എളംകുളത്ത് 55 ലക്ഷം വിലമതിക്കുന്ന ഫ്ളാറ്റുമുണ്ട്. എറണാകുളത്ത് 2.2 കോടി വിലമതിക്കുന്ന ഷോപ്പിങ് കോംപ്ലക്സ്, ഇടപ്പള്ളി സൗത്തിൽ ഭാര്യയുടെ കൂടി പേരിലുള്ള 1.35 കോടി വിലമതിക്കുന്ന 5 സെന്റ് വീടുമുണ്ട്. ഇടുക്കി ചിന്നക്കനാലിൽ 3.5 കോടി രൂപയ്ക്ക് വാങ്ങിയ കെട്ടിടം ഉൾപ്പെടെയുള്ള വസ്തുവിന്റെ പകുതി ഷെയർ ഉണ്ട്.

കട്ടപ്പനയിൽ 4.5 ഹെക്ടർ സ്ഥലത്ത് ലീസ് ഇനത്തിലുള്ള ബാധ്യതയായി 25 ലക്ഷം രൂപയുണ്ട്. 200 പവൻ സ്വർണം, 16.74 ലക്ഷത്തിന്റെ എൽഐസി പോളിസി, ഒന്നര ലക്ഷത്തിന്റെ മാരുതി കാർ എന്നിവയാണ് ഭാര്യയുടെ പേരിലുള്ളത്.

തൃപ്പുണിത്തുറയിലെ കോൺ​ഗ്രസ് സ്ഥാനാർഥി കെ ബാബുവിന്റെ ആകെ ആസ്തി 2,14,74,880 രൂപ. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വകകൾ വ്യക്തമാക്കുന്നത്. 1,00,79,072 രൂപയുടെ ആസ്തി ബാബുവിന്റെ പേരിലും 1,13,95,808 രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുമായാണ് ഉള്ളത്.

ബാബുവിന്റെ പക്കൽ 40,000 രൂപയും ഭാര്യയുടെ കയ്യിൽ രണ്ടായിരം രൂപയുമുണ്ട്. 11,50,000 രൂപ വിലമതിക്കുന്ന കാറും, 2009 മോഡൽ സ്കൂട്ടറും ബാബുവിന്റെ പേരിലുണ്ട്. ബാബുവിന്റെ പക്കൽ സ്വർണം ഇല്ല. ഭാര്യക്ക് 8,40,000 രൂപ വിലമതിക്കുന്ന 200 ​ഗ്രാം സ്വർണമുണ്ട്.

മുൻ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയും 1991 മുതൽ 2016 വരെ 25 വർഷം തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് കെ. ബാബു. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.സ്വരാജിനോട് പരാജയപ്പെട്ടു. ബാർക്കോഴ വിവാദം കെ.ബാബുവിൻ്റെ പരാജയ കാരണങ്ങളിലൊന്നായി മാറി എന്നാണ് വിലയിരുത്തപ്പെടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version