Connect with us

കേരളം

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 100 കിലോ പിടികൂടി

Published

on

തലസ്ഥാനത്ത് വൻ കഞ്ചാവുവേട്ട. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് കണ്ണേറ്റുമുക്കിൽ ഇന്നോവ കാറിൽ ആന്ധ്രയിൽ നിന്നെത്തിച്ച 100 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. കാറിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റുചെയ്തു. ഇതിൽ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. കുടുംബവുമായി യാത്രചെയ്യുന്ന എന്ന തോന്നലുണ്ടാക്കാനാണ് സ്ത്രീയെയും കുട്ടികളെയും ഒപ്പംകൂട്ട‌ിയതെന്നാണ് കരുതുന്നത്. വാഹനത്തിന്റെ നമ്പർ പ്ളേറ്റും വ്യാജമായിരുന്നു.

വാടകയ്‌ക്കെടുത്ത കാറിലാണ് സംഘം കഞ്ചാവ് കടത്തിയത്. കുടുംബത്തോടെ ടൂർ പോകാനെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്ത കാറിൽ സംഘം ആന്ധ്രയിലേക്ക് പോവുകയും അവിടെ നിന്ന് കഞ്ചാവ് കൊണ്ടുവരികയുമായിരുന്നു. തുടർച്ചയായി 1300 കിലോമീറ്റർ വാഹനം ഓടിയതായി ജി പി എസിൽ നിന്ന് മനസിലാക്കിയതോടെ സംശയം തോന്നിയ വാഹന ഉടമ എക്‌സൈസിനെ വിവരമറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ണേറ്റുമുക്കിന് സമീപത്തെ ഒരു ഹോട്ടലിനടുത്ത് കാർ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കഞ്ചാവടക്കം വാഹനം മറ്റുചിലർക്ക് കൈമാറാനുളള ശ്രമത്തിനിടെയാണ് എക്‌സൈസ് സംഘം എത്തിയത്. പിടിയിലായവരിൽ ചിലർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം10 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം10 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം11 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം12 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം13 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം14 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം15 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version