Connect with us

കേരളം

പേവിഷ പ്രതിരോധം: തെരുവ്നായ്ക്കളുടെ കൂട്ട വാക്സിനേഷൻ യജ്ഞം ഇന്നുമുതൽ

Published

on

സംസ്ഥാനത്തെ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞം ഇന്ന് തുടങ്ങും. തെരുവുനായ്ക്കൾക്കുള്ള കൂട്ട വാക്സിനേഷൻ ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്‌ടോബർ 20 വരെ നീളും.

തെരുവുനായ ശല്യം രൂക്ഷമായ 170 തദ്ദേശസ്ഥാപന ഹോട്ട്സ്പോട്ടുകളിലാണ് ആദ്യഘട്ടത്തിൽ ഊന്നൽ നൽകുന്നത്. മൃഗസംരക്ഷണ വകുപ്പിലുണ്ടായിരുന്ന ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസും ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങൾ വാക്സിൻ നൽകാനുള്ള സംവിധാനം ഒരുക്കും. വാഹനങ്ങൾ വാടകയ്ക്ക്‌ എടുത്ത്‌ തെരുവുനായകളുള്ള മേഖലകളിലെത്തിയാണ്‌ വാക്‌സിൻ നൽകുക.

പേവിഷ പ്രതിരോധവാക്സിന്റെ ആദ്യ രണ്ടു ഡോസുമെടുത്തവരെ മാത്രമാകും യജ്ഞത്തിന്റെ ഭാഗമാക്കുക. യജ്ഞത്തിൽ പങ്കാളികളാകുന്നവർക്കുള്ള വാക്സിൻ വിതരണം തിങ്കളാഴ്ചയും നടന്നു. ചൊവ്വാഴ്ചയോടെ എല്ലാവർക്കും ആദ്യ ഡോസ്‌ നൽകും. ആദ്യ ഡോസെടുത്ത്‌ ഏഴാം ദിവസം രണ്ടാം ഡോസും 21–-ാം ദിവസം മൂന്നാം ഡോസും എടുക്കണം.

സുരക്ഷ മുൻനിർത്തി രണ്ടു ഡോസെങ്കിലും എടുത്തവരെ മാത്രമേ ജോലിക്കെത്തിക്കൂ. ഡോക്ടർമാർ, ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ, ഡോഗ് ക്യാച്ചേഴ്സ് തുടങ്ങിയവരാണ്‌ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പ്രകാരം പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കുന്നത്‌.പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞത്തിന്റെ ഭാ​ഗമായി തെരുവുനായകൾക്ക് ഷെൽട്ടറുകൾ തയാറാക്കൽ, ശുചീകരണം, ബോധവത്ക്കരണം തുടങ്ങിയവയും കർമ്മപദ്ധതിയിലുൾപ്പെടുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version