Connect with us

കേരളം

പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷന്‍: ജന്തര്‍ മന്ദറില്‍ ഇന്ന് ഇന്ത്യ മുന്നണിയുടെ പ്രതിഷേധം

Published

on

Untitled design 2023 12 22T091615.313

പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനെതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന് ജന്തര്‍ മന്ദറില്‍. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തീരുമാനം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.

വിഷയത്തില്‍ ഇന്ത്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടക്കുന്ന ധര്‍ണയില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലുമുള്ള ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. ഇതുകൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ്. സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ വേണ്ടി എതിര്‍ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താനാണ് ഇന്ത്യ മുന്നണി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ ഒടുവില്‍ മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തതോടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 146 ആയി. ഡി.കെ. സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version