Connect with us

കേരളം

മരയ്ക്കാർ തിയേറ്ററുകളിലേക്ക്; ഡിസംബർ 2ന് റിലീസ്

മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ റിലീസ് ചെയ്യാൻ ധാരണയായി. ഡിസംബർ രണ്ടിന് തിയേറ്റർ റിലീസ് ഉണ്ടാവും. ഉപാധികൾ ഇല്ലാതെയാണ് റിലീസ് എന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സിനിമാ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

സർക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. മുൻപ് തീരുമാനിച്ച പ്രകാരം ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കി തിയേറ്ററുകളിൽ കപ്പാസിറ്റിയുടെ 50 ശതമാനം പേർക്കു മാത്രം പ്രവേശനം ഉണ്ടാവും.

തിയേറ്റർ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനു ശേഷം 150 തിയേറ്ററുകളുടെ കൂട്ടായ്മ ചിത്രം ബിഗ് സ്‌ക്രീനിൽ റിലീസ് ചെയ്യുന്നതിനായി നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ചതായി റിപോർട്ടുകൾ പ്രചരിച്ചു.

സാധാരണയായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിന് ശേഷം OTT പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യാൻ അനുവാദമുണ്ട്. മരയ്ക്കാറിന്റെ കാര്യത്തിൽ, നിർമ്മാതാക്കളുമായി ചർച്ച ആരംഭിച്ച തിയേറ്റർ ഉടമകൾ, ആ കാലയളവിന് വളരെ മുമ്പുതന്നെ ചിത്രം OTT പ്ലാറ്റ്‌ഫോമിലേക്ക് അയയ്ക്കാൻ തയ്യാറാണെന്ന നിലയിൽ റിപോർട്ടുകൾ വന്നിരുന്നു.

ഇനി ഈ രീതിയിലാവുമോ മരയ്ക്കാർ റിലീസ് തിയേറ്ററിലെ ഒടിടിയിലുമായി നടക്കാനിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.ക്രിസ്മസ് പ്രമാണിച്ച് പ്രദർശനങ്ങൾ വർധിപ്പിക്കാൻ തിയറ്റർ ഉടമകൾ സർക്കാരിന്റെ അനുമതി തേടിയേക്കും. ബിഗ് ബജറ്റ് റിലീസുകൾ കൊണ്ട് മാത്രമേ തിയേറ്ററുകളിലേക്ക് ജനക്കൂട്ടത്തെ ആകർഷിക്കാനാകൂ എന്നാണ് എല്ലാ തിയേറ്റർ ഉടമകളുടെ സംഘടനകളുടെയും അഭിപ്രായം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

കേരളം14 hours ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

കേരളം14 hours ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

കേരളം15 hours ago

വേദനയോടെ നാട്; മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു

കേരളം16 hours ago

പന്തീരങ്കാവ്: കസ്റ്റഡിയിലെ‍ടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു

കേരളം16 hours ago

ലിറ്റില്‍ കൈറ്റ്സ് അഭിരുചി പരീക്ഷ നാളെ; രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍

കേരളം17 hours ago

കുവൈത്ത് ദുരന്തം; 23 മലയാളികളുടെ മൃതദേഹം രാവിലെ കൊച്ചിയില്‍ ഏറ്റുവാങ്ങും

കേരളം3 days ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

കേരളം4 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

കേരളം4 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version