Connect with us

കേരളം

മകനേയും കുടുംബത്തേയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം; രണ്ട് പേർ മരിച്ചു

Published

on

fire thrissur

പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. ചിറക്കോട് സ്വദേശി ജോജി (40) മകന്‍ ടെണ്ടുല്‍ക്കർ(12) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പൊള്ളലേറ്റ കുടുംബം എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ജോജിയുടെ പിതാവായ ജോൺസൺ ആണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന് ശേഷം പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് വിവരം.

വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. മാസങ്ങളായി കുടുംബ വഴക്കുണ്ടായിരുന്നു. നിരന്തരമായി വീട്ടില്‍ നിന്ന് വഴക്കുകേള്‍ക്കാറുണ്ടായിരുന്നു. അയല്‍വാസികളുമായി വലിയ ബന്ധമില്ലാത്തതിനാല്‍ ആരും ഇടപെടാന്‍ പോകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജോണ്‍സണ്‍, ജോജിയും ഭാര്യയും മകനും കിടക്കുന്ന മുറി പുറത്തു നിന്ന് പൂട്ടി. പെട്രോൾ പോലൊരു ദ്രാവകം ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജോൺസൺ മറ്റൊരു മുറിയില്‍ പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയു ചെയ്തു. തീ കണ്ട് അയല്‍വാസികള്‍ ഓടികൂടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ കുടുംബത്തെ എത്തിക്കുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സ്ൻ്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം14 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version