Connect with us

കേരളം

ലോകസുന്ദരി മൽസര ഫൈനലിൽ മലയാളി സുന്ദരിയും

Published

on

26

കാനഡയിലെ സൗന്ദര്യമത്സരത്തിൽ ചേർത്തലക്കാരിയായ ഷെറിൻ മുഹമ്മദ് അവസാന റൗണ്ടിൽ എത്തി. ഷെറിൻ എന്ന 32കാരിയാണ് മദാമ്മമാർക്കിടയിൽ താരമായിരിക്കുന്നത്. വിവാഹിതരുടെ കാറ്റഗറിയിലാണ് ഷെറിൻ മത്സരിക്കുന്നത്.

പല പ്രവിശ്യകളിൽനിന്നു ജയിച്ചുവന്ന 20 പേരാണ് അവസാന റൗണ്ടിൽ മത്സരിക്കുന്നത്. നോർത്ത് യോർക് പ്രവിശ്യയിൽനിന്നാണു ഷെറിൻ ജയിച്ചത്. ഓഗസ്റ്റ് 21,22 തീയതികളിൽ ടോറോന്റോയിലാണ് ഫൈനൽ. 20 പേർ പങ്കെടുക്കുന്ന ലോകോത്തര സൗന്ദര്യമൽസരത്തിൽ തൃക്കുന്നപ്പുഴയുടേയും പാനൂരിൻ്റെയും മഹിമ ഒന്നാം സ്ഥാനത്താണോ എന്നറിയാൻ ഓഗസ്റ്റ് 22 വരെ കാത്തിരിക്കേണ്ടി വരും.

സൗന്ദര്യത്തിനൊപ്പം ബുദ്ധിയും കഴിവും പരീക്ഷിക്കുന്നതാണു മത്സരം. പ്രസവാനന്തരം അമ്മമാരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മാനസിക സമ്മർദങ്ങൾ തുടങ്ങിയ പ്രബന്ധങ്ങളിലെ മികവാണ് ഒന്നാംസ്ഥാനത്തെത്തിച്ചത്.

കാനഡയിൽ ബയോടെക് എൻജിനീയറായ ഷെറിൻ ടോറൊന്റോ സർവകലാശാലയിലെ റിസർച്ച് വിഭാഗത്തിൽ ജോലി ചെയ്യുന്നു. രണ്ടു കുട്ടികളുണ്ട്. ബയോ ടെക്നോളജിയിൽ എം.ടെക്, ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേഷനിൽ എം.ബി.എ. എന്നിവ നേടിയിട്ടുണ്ട്. മോളിക്യുലാർ ബയോളജിയിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

കാനഡയിലെ സെനോഫി ഫാർമസ്യൂട്ടിക്കൽസ് കമ്പനിയിൽ ശാഖാ മാനേജരായ മുഹമ്മദ് ഷെബിനാണു ഭർത്താവ്. 2018-ൽ കാനഡയിൽ പൗരത്വം ലഭിച്ചു. ചേർത്തലയിലെ മുൻ റോട്ടറി അസിസ്റ്റന്റ് ഗവർണറും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ നഗരസഭ നാലാംവാർഡ് സ്റ്റാർവ്യൂവിൽ അബ്ദുൾ ബഷീറിന്റെയും സൂസൻബഷീറിന്റെയും മകളാണ്.

നേരത്തെ 2017ൽ ലോകസുന്ദരി പട്ടം ഇന്ത്യക്ക് സ്വന്തമായിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്ന് ലോകസുന്ദരി പട്ടം ഇന്ത്യയിലേക്കെത്തിയത്. ചൈനയില്‍ നടന്ന മത്സരത്തിനൊടുവില്‍ 2016 ലെ ലോക സുന്ദരി സ്‌റ്റെഫാനി ഡെല്‍ വല്ലേ, മാനുഷിയെ ലോകസുന്ദരിയുടെ കിരീടം അണിയിച്ചു. ഹരിയാന സ്വദേശിയാണ് 20 വയസുകാരിയായ മാനുഷി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version