Connect with us

കേരളം

മലപ്പുറത്ത് അഞ്ചാംപനി പടരുന്നു; ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും

Published

on

അഞ്ചാംപനി പടരുന്ന മലപ്പുറം ജില്ലയിൽ ഇന്ന് കേന്ദ്ര സംഘം എത്തും.രാവിലെ 10 മണിയോടെ എത്തുന്ന സംഘം കൽപകഞ്ചേരി , പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് സന്ദർശനം നടത്തുക. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 19 വാർഡുകളിൽ വാക്‌സിനേഷൻ ക്യാമ്പുകൾ നടന്നുവരികയാണ്.

കൽപ്പകഞ്ചേരി പഞ്ചായത്തിൽ 700 ഓളം വിദ്യാർത്ഥികൾ വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്നാണ് കണക്ക്. ഇതിൽ നൂറോളം പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.19 വാർഡുകളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്‌സിനേഷൻ പുരോഗിമിക്കുകയാണ്.

ഇന്ന് എത്തുന്ന കേന്ദ്ര സംഘം കൽപ്പകഞ്ചേരിക്ക് പുറമെ പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദർശനം നടത്തും.നിലവിൽ പ്രദേശത്തെ സ്‌കൂളുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നുണ്ട്. പനിയുള്ളവർ സ്‌കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുത് എന്ന് ആരോഗ്യവകുപ്പ് നേരത്തെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

രോഗബാധ കൂടുതലുള്ള മേഖലകളിൽ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദിവസവും യോഗംചേർന്ന് സ്ഥിതി വിലയിരുത്തി വരികയാണ്.നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ.മലപ്പുറത്തിന് ശേഷം അഞ്ചാംപനി പടരുന്ന ജാർഖണ്ഡിലും,ഗുജറാത്തിലും കേന്ദ്രസംഘം സന്ദർശനം നടത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version