ആരോഗ്യം
ദിവസവും ഒരു നേരം ഓട്സ് കഴിക്കുന്നത് പതിവാക്കൂ, ഗുണമിതാണ്
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിനും കാത്സ്യത്തിൻറെ അളവ് ധാരാളം ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാനും ഓട്‌സ് സഹായിക്കുന്നു.