Connect with us

കേരളം

ബിഷപ്പ് ധർമരാജ്‌ റസാലത്തെ സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് പുറത്താക്കി മദ്രാസ് ഹൈക്കോടതി

Published

on

Untitled design (18)

സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി. സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് ധർമരാജ് റസാലത്തിനെ മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി. ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുൻ ജഡ്ജിയെ നിരീക്ഷകനാക്കാനും കോടതി നിയോഗിച്ചു. ജസ്റ്റിസ് സെൻതിൽകുമാർ രാമമൂർത്തിയുടേതാണ് ഉത്തരവ്. കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന സിനഡ് യോഗത്തിലാണ് സിഎസ്ഐ സഭാ മോഡറേറ്ററായി ധർമരജ് റസാലത്തെ വീണ്ടും തെരഞ്ഞെടുത്തത്. എന്നാൽ ധർമ്മരാജ റസാലത്തിന്റെ വിരമിക്കലിനെ ചൊല്ലി സഭക്കുള്ളിൽ തർക്കം നിലനിന്നിരുന്നു.

വ്യജരേഖകളുണ്ടാക്കി തുടരുന്ന ബിഷപ്പിനെ പുറത്താക്കമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാൽ, ദക്ഷിണമേഖല സിഎസ്ഐ സഭയുടെ ബിഷപ്പിന്റെയും വൈദികരുടെയും വിരമിക്കൽ പ്രായം 67ൽ നിന്നും 70 ആക്കാൻ സിനഡ് തീരുമാനിച്ചുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ബിഷപ്പ് ധർമ്മരാജ റസ്സാലത്തിന് 67 വയസ്സ് പൂർത്തിയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version