Connect with us

കേരളം

തിരുവനന്തപുരത്തെ ലുലുമാൾ കയ്യേറ്റം നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

Published

on

HC 3

പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് തിരുവനന്തപുരം ആക്കുളത്ത് നിര്‍മ്മിക്കുന്ന ലുലു മാള്‍ നിര്‍മ്മിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ എം.കെ.സലിം നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് റിട്ട് ഹർജി തള്ളിയത്. പാര്‍വതി പുത്തനാറിലേക്കോ മറ്റേതെങ്കിലും പുറമ്പോക്ക് വസ്തുവിലേക്കോ ലുലു മാള്‍ ഒരു കയ്യേറ്റവും നടത്തിയിട്ടില്ലെന്നു തെളിഞ്ഞതായും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചല്ല ലുലുമാള്‍ നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹൈക്കോടതി തള്ളിയത്.

സിആര്‍സെഡ് ചട്ടങ്ങളോ കേരള നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമങ്ങളോ ലുലു ലംഘിച്ചില്ലെന്നും വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. റിട്ട് പെറ്റീഷൻ നിലനിൽക്കുന്ന സമയത്ത്, കോടതിക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങൾക്ക് ആവർത്തിച്ച് അഭിമുഖങ്ങൾ നൽകിക്കൊണ്ട് ഹരജിക്കാരൻ നീതി നിർവഹണത്തിൽ ഇടപെടുകയായിരുന്നുവെന്ന് കോടതി വിധിയിൽ നിരീക്ഷിച്ചിട്ടുണ്ട്. ഈ റിട്ട് ഹർജി നിയമപരമായ പരിഹാരങ്ങൾ നോക്കാത്തതിന്റെ പേരിൽ മാത്രം പിരിച്ചുവിടാൻ യോഗ്യമാണെങ്കിലും, പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് റിട്ട് പരിഗണിച്ചതെന്നു ഹൈക്കോടതി വ്യക്തമാക്കി. ,

ലുലുവിന് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചാണ് പാരിസ്ഥിതിക അനുമതി നല്‍കുന്നതെന്ന് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്റ്റ്‌ അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചട്ടങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് മെമ്പര്‍ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലുലു മാളിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന പ്രദേശം തീരപരിപാലന നിയമങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും വ്യക്തമായിട്ടുണ്ട്. 1.5 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള ടൗൺഷിപ്പ്, ഏരിയ ഡെവലപ്‌മെന്റ് പദ്ധതികൾക്കായി പാരിസ്ഥിതിക അനുമതി നൽകാൻ തങ്ങള്‍ക്ക് കഴിയുമെന്ന് എസ്ഇഐഎഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരള മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂൾസ് പ്രകാരം എല്ലാ രേഖകളും പരിശോധിച്ചതിനുശേഷം കെട്ടിട അനുമതി നൽകിയതെന്ന് തിരുവനന്തപുരം കോർപ്പറേഷനും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റിട്ട് ഞങ്ങള്‍ തള്ളുകയാണെന്ന് ഹൈക്കോടതി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version