Connect with us

കേരളം

വ്യാജ ആരോപണങ്ങളിൽ ഭയപ്പെടുന്നവരല്ല ലുലു ഗ്രൂപ്പ്; യൂസഫലി

Published

on

വ്യാജ ആരോപണങ്ങളിലും കുപ്രചാരണങ്ങളിലും ഭയപ്പെടുന്നവരല്ല ലുലു ഗ്രൂപ്പെന്ന് ചെയർമാൻ എം എ. യൂസഫലി. സമൂഹമാധ്യമങ്ങളിലടക്കമുള്ള വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി നോക്കുമെന്നും എം എ യൂസഫലി.

ലൈഫ് മിഷൻ കേസിൽ ഉയർന്ന വ്യാജറിപ്പോർട്ടുകൾ തള്ളി ലുലു ഗ്രൂപ്പ് ചെയർ‌മാൻ എം.എ യൂസഫലി. അത് റിപ്പോർട്ട് ചെയ്യുന്നവരോട് ചോദിച്ചാൽ ക്ലിയർ ആയിട്ട് അറിയും, അതിന് ഞാൻ മറുപടി പറയണ്ട ആവശ്യം ഇല്ലലോ എന്ന് അദ്ദേഹം ദുബായിൽ പറഞ്ഞു.

ലൈഫ് മിഷൻ കേസിൽ ഇ ഡി സമൻസ് അയച്ചെന്ന റിപ്പോർട്ടുകൾ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. 65000 ത്തിലധികം പേർ ജോലി ചെയ്യുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും നടക്കുന്നു. ഇതൊന്നും കണ്ട് ഭയപ്പെടുന്നവരല്ല ലുലു ഗ്രൂപ്പെന്ന് എം എ യൂസഫലി വ്യക്തമാക്കി.

ശക്തമായ ലീഗൽ ടീം ലുലു ഗ്രൂപ്പിനുണ്ട്, കുപ്രാരണങ്ങൾക്കെതിരെ നിയമവഴി മുതിർന്ന അഭിഭാഷകർ നോക്കുന്നുണ്ട്. പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരും, ഇതിൽ നിന്ന് ഭയപ്പെട്ട് ഓടുന്ന ആളല്ല യൂസഫലിയെന്നും ഇനിയും പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ഇടപെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളിൽ ചിലർ കുത്തിയിരുന്ന് കുറ്റം പറയുകയും , വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നു. അത് കണ്ട് ചിലർ സന്തോഷിക്കുകയും ചെയ്യുന്നുണ്ട്.. ഇതൊന്നും കണ്ട് ഭയപ്പെടുന്നവരല്ല ഞങ്ങൾ.” .എം.എ യൂസഫലി കൂട്ടിചേർത്തു.

യു പിയിലും ഹൈദരാബാദിലും ചെന്നൈയിലും അഹമ്മദാബാദിലുമായി പുതിയ പ്രൊജക്ടുകൾ വരുന്നു. സന്നദ്ധപ്രവർത്തനങ്ങളും , ബിസിനസുമായി ശക്തമായി മുന്നോട്ട് പോകുമെന്നും , വ്യാജപ്രചാരണങ്ങൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ചിലർ നിങ്ങൾക്കുവേണ്ടി സംസാരിക്കുന്നു, മറ്റു ചിലർ നിങ്ങൾക്ക് എതിരെ സംസാരിക്കുന്നു, വാസ്തവത്തിൽ എല്ലാവരും നിങ്ങളെക്കുറിച്ചു സംസാരിക്കുന്നു എന്നതാണ് സത്യം.” വ്യാജപ്രചാരകരോട്, ഈ ബൈബിൾ വാക്യങ്ങളാണ് തനിക്ക് മറുപടിയായി നൽകാനുള്ളതെന്ന് എം.എ യൂസഫലി കൂട്ടിചേർത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം6 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം6 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം22 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version