Connect with us

കേരളം

തിരുവനന്തപുരം ജില്ലയിലെ 22 വാർഡുകളിൽ പ്രത്യേക കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

Published

on

കൊവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ (പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ കൂടുതൽ) ജില്ലയിലെ 22 വാർഡുകളിൽ അർദ്ധരാത്രി മുതൽ തീവ്ര കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു.

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകൾ ഇവയാണ്. ആറ്റിങ്ങൽ മുൻസിപ്പാലിറ്റി(11,17), നെടുമങ്ങാട് മുൻസിപ്പാലിറ്റി(13), അമ്പൂരി പഞ്ചായത്ത് (3), അരുവിക്കര പഞ്ചായത്ത് (17), കടയ്ക്കാവൂർ പഞ്ചായത്ത്(13), കരകുളം പഞ്ചായത്ത്(15), കരവാരം പഞ്ചായത്ത്(14), കുറ്റിച്ചൽ പഞ്ചായത്ത് (1), മാണിക്കൽ പഞ്ചായത്ത് (1), നഗരൂർ പഞ്ചായത്ത് (2), പള്ളിക്കൽ പഞ്ചായത്ത് (6), പനവൂർ പഞ്ചായത്ത്(10), പുളിമാത്ത് പഞ്ചായത്ത്(4), പുല്ലമ്പാറ പഞ്ചായത്ത് (10), വാമനപുരം പഞ്ചായത്ത്(1,6,10,13), വെള്ളനാട് പഞ്ചായത്ത് (13), വെട്ടൂർ പഞ്ചായത്ത്(5), വിതുര പഞ്ചായത്ത്(5).

ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. ലോക്ഡൗൺ നിയന്ത്രണങ്ങളുള്ള വാർഡുകൾ കർശന പോലീസ് നിയന്ത്രണത്തിലായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അടുത്ത ഏഴ് ദിവസത്തേക്ക് അല്ലെങ്കിൽ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. 27.09.2021ലെ ഉത്തരവ് പ്രകാരം പ്രത്യേക കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതായും കളക്ടർ അറിയിച്ചു.

അതേ സമയം കൊവിഡ് വ്യാപനം കുറഞ്ഞ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡായ ഒറ്റശേഖരമംഗലത്തെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. വാമനപുരം പഞ്ചായത്തിലെ ആനാകുടി, തൂങ്ങയിൽ, വെള്ളനാട് പഞ്ചായത്തിലെ കണ്ണമ്പള്ളി എന്നീ പ്രദേശങ്ങളെ കണ്ടെയ്‌മെന്റ് സോണിൽ നിന്ന് ഒഴിവാക്കിയെങ്കിലും പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ കൂടുതലായതിനാൽ ഇവിടങ്ങളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version