Connect with us

കേരളം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും

Published

on

lockdown

വാരാന്ത്യ ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതല്‍ ഇളവുകള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനാലത്തിലുള്ള ഇളവുകളായിരിക്കും തുടരുക. രോഗവ്യാപനം കുറയാത്ത മേഖലകളില്‍ നിയന്ത്രണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ടിപിആര്‍ എട്ട് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ കടകള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരോടെയും പ്രവര്‍ത്തിക്കാം. പൊതുഗതാഗതത്തിനും അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചുള്ള കളികൾക്കും രാവിലെയും വൈകുന്നേരവുമുള്ള നടത്തത്തിനും അനുമതി നൽകിയിട്ടുണ്ട്.

ടിപിആര്‍ എട്ടു മുതല്‍ 20 വരെയുള്ള ഇടങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം തൊഴിലാളികളുമായി തുറക്കാവുന്നതാണ്.

ടിപിആര്‍ 20 മുതല്‍ 30 വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. ഓട്ടോ, ടാക്സി സര്‍വീസുകള്‍ അനുവദിക്കില്ല. ഹോട്ടലുകളില്‍ പാഴ്സലായി ഭക്ഷണം നല്‍കാം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സമയം.

നിയന്ത്രണങ്ങളും ഇളവുകളും

  • പൊതു ഗതാഗതം മിതമായ തോതിൽ അനുവദിക്കും.
  • ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ.
  • സെക്രട്ടറിയേറ്റിൽ 50 ശതമാനം ജീവനക്കാരെ അനുവദിക്കും.
  • ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. പാഴ്സൽ, ഹോം ഡെലിവറി അനുവദിക്കും.
  • അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കും.
  • ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കും.
  • മാളുകൾ തുറക്കാൻ അനുമതിയില്ല.
  • സ്വകാര്യ സ്ഥാപനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.
  • അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.
  • ടിപിആർ 30ന് മുകളിലുള്ള ഇടങ്ങളി ശക്തമായ നിയന്ത്രണങ്ങൾ.
  • വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ പങ്കെടുപ്പിക്കാം എന്ന പരിധി തുടരും.
  • ലോട്ടറി വിൽപന പുനരാരംഭിക്കുന്നത് പരിഗണിക്കും.
  • പരീക്ഷകൾക്ക് അനുമതി.
  • ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും.

അതെസമയം, സംസ്ഥാനത്ത് ഇന്നലെ കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും ടിപിആറില്‍ നേരിയ വര്‍ധനവ് ഉണ്ടായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം24 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version